14 ദിവസത്തിനകം ശക്തന്‍ തമ്പുരാന്റെ പ്രതിമ പുനഃസ്ഥാപിച്ചില്ലെങ്കില്‍ വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന മുന്നറിയിപ്പുമായി നടന്‍ സുരേഷ് ഗോപി
Sep 7, 2024, 17:07 IST


Photo Credit: Facebook / Suresh Gopi
പുനര്‍നിര്‍മാണത്തിന് വേണ്ടിയുള്ള ചെലവ് കെ എസ് ആര്‍ ടി സി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.
തൃശൂര്‍: (KVARTHA) 14 ദിവസത്തിനകം ശക്തന്‍ തമ്പുരാന്റെ പ്രതിമ പുനഃസ്ഥാപിച്ചില്ലെങ്കില്‍ വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന മുന്നറിയിപ്പുമായി നടനും എംപിയുമായ സുരേഷ് ഗോപി. രണ്ടുമാസം മുമ്പ് ജൂണ്‍ ഒമ്പതിനാണ് കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നത്.
അന്ന് രണ്ട് മാസം കൊണ്ട് പുനര്‍നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് രണ്ടുമാസം കഴിഞ്ഞിട്ടും പാലിക്കാത്തതിലാണ് സുരേഷ് ഗോപിയുടെ പ്രതിഷേധം. സ്ഥലം സന്ദര്‍ശിച്ചശേഷമാണ് സുരേഷ് ഗോപി എംപിയുടെ ഈ വാഗ്ദാനം. പ്രതിമയുടെ പുനര്‍നിര്‍മാണത്തിന് വേണ്ടിയുള്ള ചെലവ് കെ എസ് ആര്‍ ടി സി വഹിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു.
#SureshGopi #Thrissur #ShaktanThampuran #KeralaPolitics #Protest #StatueReinstatement
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.