Visit | മാടായിക്കാവിൽ ദർശനം നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
Sep 13, 2024, 00:21 IST
Photo: Arranged
● ദേവസ്വം ഭാരവാഹികളും വലിയ ജനക്കൂട്ടവും മന്ത്രിയെ വരവേറ്റു
● പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി
കണ്ണൂർ: (KVARTHA) കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റതിന് ശേഷം സുരേഷ് ഗോപി കണ്ണൂരിലെ മാടായിക്കാവ് ദർശനത്തിനായി എത്തി. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ക്ഷേത്രത്തിൽ എത്തിയ അദ്ദേഹത്തെ ദേവസ്വം ഭാരവാഹികളും ക്ഷേത്രം ജീവനക്കാരും ഊഷ്മളമായി വരവേറ്റു. തെരഞ്ഞെടുപ്പ് മുൻപായി സുരേഷ് ഗോപി മാടായിക്കാവിൽ ദർശനം നടത്തിയിരുന്നു.
അദ്ദേഹത്തെ കാണാൻ വലിയ ജനക്കൂട്ടമാണ് മാടായിക്കാവിൽ തടിച്ചുകൂടിയത്. കേന്ദ്ര സഹമന്ത്രിയെത്തുന്നുവെന്നതിനാൽ പഴയങ്ങാടി പൊലിസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ സെപ്റ്റംബർ 13-ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനായി കണ്ണൂരിലേക്ക് എത്തിയതാണ് സുരേഷ് ഗോപി.
#SureshGopi #MadaikavuVisit #UnionMinister #KannurNews #TempleVisit #KeralaNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.