കൊച്ചി: (KVARTHA) അടുത്ത ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുകയാണ് മലയാളത്തിലെ സൂപ്പര്‍ താരം സുരേഷ് ഗോപി. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പേര് അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. സുരേഷ് ഗോപിയുടെ 250-ാം ചിത്രം ആയിരിക്കും ഇത്. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള സുരേഷ് ഗോപിയുടെ ആദ്യ നായകപാത്രം കൂടിയാണിത്. സഹനിര്‍മ്മാതാക്കളായി വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവര്‍ ഉണ്ടാകും, കൃഷ്ണമൂര്‍ത്തി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആകും.
പല പ്രായത്തിലുള്ള അഭിനയപ്രേമികള്‍ക്ക് ഈ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുമെന്നും 14 മുതല്‍ 20 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍, 16 മുതല്‍ 18 വയസ്സുവരെയുള്ള ഇരട്ടക്കുട്ടികള്‍, 10 മുതല്‍ 14 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ എന്നിവരെയാണ് ആവശ്യം.
മധ്യ തിരുവിതാംകൂര്‍ നിവാസികള്‍ക്കാണ് മുന്‍ഗണന. താല്പര്യമുള്ളവര്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും, എഡിറ്റ് ചെയ്തിട്ടില്ലാത്ത രണ്ട് ഫോട്ടോയും 8848287252 എന്ന നമ്പറില്‍ വാട് സാപ്പ് ചെയ്യേണ്ടതാണ്. ഓഗസ്റ്റ് 22 ആണ് അപേക്ഷ സമര്‍പ്പിക്കുന്ന അവസാന തീയതി.
സുരേഷ് ഗോപിയുടെ അവസാന തിയേറ്റര്‍ വിജയം 'ഗരുഡന്‍' എന്ന ചിത്രമാണ്, മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയില്‍ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമാണിത്.
#SureshGopi #BigBudgetFilm #SreeGokulamMovies #MalayalamCinema #CastingCall #NewMovie