Suresh Gopi | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ എവിടെ മത്സരിക്കണമെന്ന് നേതാക്കള്‍ തീരുമാനിക്കും; സ്ഥാനാര്‍ഥി പട്ടിക വന്നിട്ടില്ല; മമ്മൂക്ക തന്ന ഉപദേശവും അവിടെ എത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി

 


തൃശൂര്‍: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ തീരുമാനം നേതാക്കളുടേതെന്ന് സുരേഷ് ഗോപി. സ്ഥാനാര്‍ഥി പട്ടിക വന്നിട്ടില്ലെന്നും തൃശൂര് മത്സരിക്കണോ കണ്ണൂര് മത്സരിക്കണോ അതോ തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കുന്ന കാര്യത്തില്‍ മമ്മൂക്ക തന്ന ഉപദേശവും നേതാക്കളുടെ അടുത്ത് എത്തിയിട്ടുണ്ടെന്നും തൃശൂരില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


Suresh Gopi | ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ എവിടെ മത്സരിക്കണമെന്ന് നേതാക്കള്‍ തീരുമാനിക്കും; സ്ഥാനാര്‍ഥി പട്ടിക വന്നിട്ടില്ല; മമ്മൂക്ക തന്ന ഉപദേശവും അവിടെ എത്തിയിട്ടുണ്ടെന്നും സുരേഷ് ഗോപി

'സ്ഥാനാര്‍ഥി പട്ടിക വന്നിട്ടില്ല. ഓടോറിക്ഷയുടെയും മറ്റും പിറകില്‍ പോസ്റ്റര്‍ കണ്ടത് പബ്ലിക് പള്‍സാണ്. അതില്‍ എനിക്ക് സന്തോഷമോ ദുഃഖമോ ഇല്ല. അച്ചടക്കം ലംഘിച്ചുവെന്നും പക്ഷമില്ല. അത് അവരുടെ അവകാശമാണ്, അവരത് ചെയ്യുന്നു. അത് ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ആളുകള്‍ അത് ചെയ്യും.

ഞാന്‍ മത്സരിക്കണോ എന്ന് എന്റെ നേതാക്കളാണ് തീരുമാനിക്കേണ്ടത്. ഞാന്‍ തൃശൂര് മത്സരിക്കണോ കണ്ണൂര് മത്സരിക്കണോ അതോ ഇനി തിരുവനന്തപുരമാണോ എന്നെല്ലാം നേതാക്കളാണ് തീരുമാനിക്കുന്നത്. ഇനി മത്സരിക്കേണ്ട എന്ന് തീരുമാനിച്ചാല്‍ അങ്ങനെയും. മമ്മൂക്കയുടെ ഉപദേശവും അവിടെ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഞാന്‍ പറഞ്ഞില്ലേ. ഞാന്‍ ഒന്നും മറച്ചുവയ്ക്കുന്ന ആളല്ല. മമ്മൂക്കായ്ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അദ്ദേഹം വളരെ ന്യായമായ ഒരു അഭിപ്രായമാണ് രേഖപ്പെടുത്തിയത്. പക്ഷേ ഞാന്‍ പകര്‍ന്നെടുത്തിരിക്കുന്ന എന്റെ ആറു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെയും അതിനു മുന്‍പ് 2014 മുതല്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയുമായുള്ള സമ്പര്‍ക്കത്തിലൂടെയും ആര്‍ജിച്ചെടുത്ത ഒരു ഊര്‍ജമുണ്ട്. ആ ഊര്‍ജം ജനങ്ങളുടെ നന്മയിലേക്ക് ചെന്നു ചേരണം. ഒരു വലിയ തിരുത്തല്‍ ശക്തിയായി വളരണം. ഇതെല്ലാം ആഗ്രഹമാണ്, അതു നടക്കട്ടേ.' സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഒഴിവാക്കണമെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്. 'മമ്മൂക്ക കഴിഞ്ഞ ദിവസം എന്നോടു പറഞ്ഞു തിരഞ്ഞെടുപ്പില്‍ നില്‍ക്കല്ലേ എന്ന്. ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തില്ലടാ. നീ രാജ്യസഭയില്‍ ആയിരുന്നപ്പോള്‍ ഈ ബുദ്ധിമുട്ടില്ല. കാരണം നിനക്ക് ബാധ്യതയില്ല. ചെയ്യാമെങ്കില്‍ ചെയ്താല്‍ മതി. പക്ഷേ വോടു തന്ന് ജയിപ്പിച്ചു വിട്ടാല്‍ എല്ലാം കൂടി പമ്പരം കറക്കുന്നുതുപോലെ കറക്കും.'എന്നാണ് സുരേഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞത്.

അതിനു താന്‍ നല്‍കിയ മറുപടിയും സുരോഷ് ഗോപി അഭിമുഖത്തില്‍ പറഞ്ഞു. 'മമ്മൂക്ക അതൊരുതരം നിര്‍വൃതിയാണ്. ഞാനത് ആസ്വദിക്കുന്നു, എന്നാല്‍ പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് പറഞ്ഞ് പുള്ളി പിണങ്ങുകയും ചെയ്തു. പുള്ളി അതിന്റെ നല്ല വശമാണ് പറഞ്ഞത്'-എന്നും സുരേഷ് ഗോപി പറഞ്ഞു.

Keywords:  Suresh Gopi says leaders will decide where to contest in Lok Sabha elections, Thrissur, News, Lok Sabha Election, Candidate, Actor Suresh Gopi, Politics, BJP, Poster, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia