Suresh Gopi | 'പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കുമെന്ന്' കേന്ദ്രമന്ത്രി സുരേഷ് ഗോപി; ചേലക്കരയിലും വയനാട്ടിലും ബിജെപിക്കായി യോഗ്യരായ സ്ഥാനാര്‍ഥികള്‍ വരണമെന്നും ആവശ്യം
 

 
Give me Palakkad, We Will Take Kerala; Says Suresh Gopi, Palakkad, News, Suresh Gopi, Bye- Poll, Politics, BJP, Candidates, Kerala News
Give me Palakkad, We Will Take Kerala; Says Suresh Gopi, Palakkad, News, Suresh Gopi, Bye- Poll, Politics, BJP, Candidates, Kerala News


ഉപതിരഞ്ഞെടുപ്പിലെ ഫലം തൃശ്ശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുത്
 

പാലക്കാട്: (KVARTHA) പാലക്കാട് തന്നോളൂ, കേരളം ഞങ്ങളിങ്ങെടുക്കുമെന്ന്  പറഞ്ഞിരിക്കയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലക്കാട്ടും ചേലക്കരയിലും വയനാട്ടിലും ബിജെപിക്കായി യോഗ്യരായ സ്ഥാനാര്‍ഥികള്‍ വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും പാലക്കാട്ട് ബിജെപി നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  നേരത്തെ ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തൃശൂര്‍ ഞാന്‍ എടുക്കുവാ, തൃശൂര്‍ എനിക്ക് തരണമെന്ന് പറഞ്ഞ സുരേഷ് ഗോപി ഇപ്പോള്‍ പാലക്കാടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.


തദ്ദേശ തിരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കണമെന്നും ഉപതിരഞ്ഞെടുപ്പിലെ ഫലം തൃശ്ശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് എംഎല്‍എ ആയിരുന്ന ശാഫി പറമ്പില്‍ ലോക് സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി, വയനാട് വിട്ടതോടെ ഇവിടെയും ഉപതിരഞ്ഞെടുപ്പ് ഉറപ്പായി. എഐസിസി ജെനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
 

സുരേഷ് ഗോപിയുടെ വാക്കുകള്‍:


തൃശൂര്‍ എനിക്ക് ഇഷ്ടമാണ്, എനിക്ക് വേണം, തൃശൂര്‍ എനിക്ക് തരണം എന്നാണ് ഞാന്‍ പറഞ്ഞത്. അതിനുശേഷമാണ് തൃശൂര്‍ ഞാന്‍ എടുക്കുവാ എന്ന് പറഞ്ഞത്. പക്ഷേ പാലക്കാട് അത് മാറ്റിപ്പറയേണ്ടി വരും. നിങ്ങള്‍ എനിക്ക് പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും. ഇതും ആ ട്രോളന്‍മാര്‍ ഏറ്റെടുത്താല്‍ നമ്മള്‍ രക്ഷപ്പെട്ടു. യോഗ്യരായ സ്ഥാനാര്‍ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. പാലക്കാട്ടെയും മറ്റു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍ക്ക് വിജയം ആഘോഷിക്കാന്‍ ഞാന്‍ ഒപ്പമുണ്ടാകും.

അടുത്ത നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സെമിഫൈനലാണ് ഉപതിരഞ്ഞെടുപ്പുകള്‍. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ഇപ്പോഴേ തുടങ്ങണം. തൃശൂരിലെ വിജയം ഒരു തുടക്കം പോലുമല്ല. വലിയ തുടക്കത്തിനുള്ള ചിന്തയുടെ തിരിനാളം തെളിയിച്ചിരിക്കുകയാണ് തൃശൂരില്‍. പ്രവര്‍ത്തകരോടൊപ്പം ഒന്നരവര്‍ഷത്തോളം താന്‍ തൃശൂരില്‍ സഞ്ചരിച്ചു. മുന്‍കാലങ്ങളില്‍നിന്ന് മാറിയ പ്രവര്‍ത്തനശൈലി ആവിഷ്‌ക്കരിച്ചു. ആ ആവിഷ്‌ക്കാര രീതിയില്‍ ജനങ്ങളുടെ ഹൃദയത്തിലേക്ക് കടന്നു ചെല്ലാന്‍ കഴിഞ്ഞു.

പാര്‍ടിയുമായി ബന്ധമില്ലാത്ത ആയിരക്കണക്കിന് പേരാണ് ഇതര സംസ്ഥാനങ്ങളില്‍ ിന്നും ജില്ലകളില്‍ നിന്നും തൃശൂരിലേക്ക് പ്രചാരണത്തിനായി വന്നത്. തൃശൂരില്‍ ഒരു തിരിനാളം തെളിയിക്കാന്‍ നമുക്ക് സാധിച്ചു. ഒരുപാടെണ്ണം തെളിയിക്കാന്‍ കഴിയും. അതിന് ശക്തമായ പ്രവര്‍ത്തനം വേണം. കേരള നിയമസഭയിലേക്ക് പോകുന്ന തിരിനാളങ്ങള്‍ പാലക്കാടുനിന്നും ചേലക്കരയില്‍ നിന്നും ഉറപ്പു വരുത്തണം. 27 പേര്‍ നിയമസഭയില്‍ ബിജെപിക്കായി വരണം. ആരു ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയണം- എന്നും സുരേഷ് ഗോപി പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia