'ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ, ചാണകമെന്ന് കേട്ടാൽ ചില‍ർക്ക് അലർജി അല്ലേ'; ഇ-ബുൾജെറ്റ് വിഷയത്തിൽ സുരേഷ്‌ ഗോപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 10.08.2021) ഇ ബുൾജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത മോടോർ വെഹികിൾ ഡിപാർട്മെന്റിനെ വിമർശിച്ചും അനുകൂലിച്ചുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ തലപുകയ്ക്കുന്നത്. ഈ വിഷയത്തിൽ പ്രതിഷേധമറിയിച്ച് കൂടുതലും കൗമാരക്കാരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതിനിടയിൽ ഇ-ബുൾജെറ്റ് വിഷയത്തിൽ പ്രതികരിക്കാൻ പല ആരാധകരും പ്രമുഖരുടെ നമ്പറുകൾ സംഘടിപ്പിച്ച് വിളിക്കുന്നുമുണ്ട്.

നടനും എംപിയുമായ സുരേഷ് ​ഗോപിക്കും ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഫോൺ കോൾ എത്തി. എന്നാൽ ഇ-ബുൾജെറ്റിനെ സേവ് ചെയ്യണമെന്നാവശ്യപ്പെട്ട് വിളിച്ചവരോട് താൻ ചാണകമല്ലേ എന്നും മുഖ്യമന്ത്രിയോട് പോയി പരാതി പറയൂ എന്നുമായിരുന്നും സുരേഷ് ​ഗോപിയുടെ പ്രതികരണം.
Aster mims 04/11/2022

'ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ, ചാണകമെന്ന് കേട്ടാൽ ചില‍ർക്ക് അലർജി അല്ലേ'; ഇ-ബുൾജെറ്റ് വിഷയത്തിൽ സുരേഷ്‌ ഗോപി

പെരുമ്പാവൂരിൽ നിന്നുള്ള ചിലരാണ് പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുരേഷ് ​ഗോപിയെ വിളിച്ചത്. വണ്ടി മോഡിഫൈ ചെയ്തതിന് ഇ-ബുൾജെറ്റിനെ അറസ്റ്റ് ചെയ്തുവെന്ന സംഭവം അറിയിച്ചപ്പോൾ 'പ്രശ്നം നടക്കുന്നത് കേരളത്തിലല്ലേ, നിങ്ങൾ നേരെ മുഖ്യമന്ത്രിയെ വിളിക്കൂ' എന്നായിരുന്നു മറുപടി.

മോടോ വെഹികിൾ ഡിപാർട്മെന്റ് മുഖ്യമന്ത്രിയുടെയും ​ഗതാ​ഗതമന്ത്രിയുടെയും കീഴിലാണെന്നും സുരേഷ് ​ഗോപി അവരോട് പറഞ്ഞു. എന്നാൽ പിന്നാലെ 'സാറിന് ഒന്നും ചെയ്യാൻ പറ്റില്ലേ?' എന്ന് ഇവ‍ർ വീണ്ടും ചോദിച്ചതോടെയാണ് എനിക്ക് 'ഇതിൽ ഇടപെടാൻ പറ്റില്ല, ഞാൻ ചാണകമല്ലേ' എന്ന് സുരേഷ് ​ഗോപി തിരിച്ച് ചോദിച്ചത്. 'ചാണകമെന്ന് കേട്ടാൽ ചില‍ർക്ക് അലർജി അല്ലേ' എന്നും സുരേഷ് ​ഗോപി പറഞ്ഞു.

സുരേഷ് ​ഗോപിക്ക് മാത്രമല്ല, നടനും എംഎൽഎയുമായ മുകേഷിനും മുൻ എംഎൽഎ പി സി ജോ‍ർജിനും സ​ഹായം തേടി ഫോൺകോളുകൾ എത്തിയിട്ടുണ്ടെന്നാണ് വിവരം.

Keywords:  News, Kochi, Kerala, State, Suresh Gopi, Actor, Film, Social Media, E bull jet issue, Suresh gopi reacts e bull jet issue.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia