മുന്‍മന്ത്രി ചെര്‍ക്കള അബ്ദുല്ലയുടെ വീട്ടുവളപ്പിൽ തെങ്ങ് നട്ടുപിടിപ്പിച്ച് സുരേഷ് ഗോപി; കർഷകന് വേണ്ടിയാണ് കർഷകനെ ഊറ്റിയെടുക്കുന്നവന് വേണ്ടിയല്ല ഈ പദ്ധതിയെന്നും എം പി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 04.10.2021) സംസ്ഥാനത്തുടനീളം തെങ്ങിൻ തൈകൾ എത്തിച്ച് നട്ടുപിടിപ്പിക്കാനും അവ സംരക്ഷിക്കാനുമാണ് തന്റെ ലക്ഷ്യമെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗവും എം പിയുമായ സുരേഷ് ഗോപി.

സംസ്ഥാനത്ത് തെങ്ങിന്‍ തൈ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയിരുന്നു.

തെങ്ങിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നടപടിയുണ്ടാവണമെന്നും ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടരുടെ ശ്രദ്ധയില്‍പെടുത്തിയതായും എം പി പറഞ്ഞു.
 
മുന്‍മന്ത്രി ചെര്‍ക്കള അബ്ദുല്ലയുടെ വീട്ടുവളപ്പിൽ തെങ്ങ് നട്ടുപിടിപ്പിച്ച് സുരേഷ് ഗോപി; കർഷകന് വേണ്ടിയാണ് കർഷകനെ ഊറ്റിയെടുക്കുന്നവന് വേണ്ടിയല്ല ഈ പദ്ധതിയെന്നും എം പി

കേരളം കൂടാതെ കർണാടക, തമിഴ്നാട് തുടങ്ങി തെങ്ങിന് ചേർന്ന മണ്ണ് എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം ഈ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച രാവിലെ ബിജെപി നേതാവ് മടിക്കൈ കമ്മാരന്റെ വീട്ടു പരിസരത്ത് തെങ്ങിന്‍തൈ നട്ടായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് കേന്ദ്ര സര്‍വകലാശാലയിലും സുരേഷ് ഗോപി എത്തി. മുന്‍മന്ത്രി ചെര്‍ക്കള അബ്ദുല്ലയുടെ വീട് സന്ദർശിച്ച് അദ്ദേഹത്തിന്റെ സ്മരണയ്ക്കായും എം പി തെങ്ങിന്‍ത്തൈ നട്ടുപിടിപ്പിച്ചു.

ബേള ചര്‍ച്, സായിറാം ഗോപാലകൃഷ്ണ ഭടിന്റെ വീട്, നായ്ക്കാപ്പ് ശ്രീ ചീരുംബാ ഭഗവതി ക്ഷേത്രം, ഉപ്പള കൊണ്ടെയൂര്‍ ശ്രീ നിത്യാനന്ദ യോഗാശ്രമം, രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകം എന്നിവയും സന്ദര്‍ശിക്കുന്നുണ്ട്.

ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, നേതാക്കളായ സുധാമ ഗോസാഡ, പി രമേശ്, പി ആര്‍ സുനില്‍ തുടങ്ങിയവരും സന്നിഹിതരായി.

Keywords:  Kerala, News, Kasaragod, Suresh Gopi, MP, Ex minister, House, Visit, Top-Headlines, Suresh Gopi plants coconut plant in former minister Cherkala Abdullah's yard; The MP said the scheme was for the benefit of the farmers.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia