Suresh Gopi | മുന്നോട്ട് സഞ്ചരിക്കാന്‍ എനിക്കും അവകാശമുണ്ട്: വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി
Nov 1, 2023, 15:49 IST
തൃശൂര്‍: (KVARTHA) തന്റെ വഴി തടഞ്ഞാല്‍ താനും കേസ് കൊടുക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. തൃശൂരിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് തനിക്ക് ചുറ്റും കൂടിയ മാധ്യമ പ്രവര്‍ത്തകരോട് താരം ഇങ്ങനെ പറഞ്ഞത്.
'വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും. ദയവായി വഴി തടയരുത്. മുന്നോട്ട് സഞ്ചരിക്കാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ'? എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോടുള്ള നേതാവിന്റെ ചോദ്യം.

കളമശ്ശേരി സ്‌ഫോടനം സംബന്ധിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എടുത്ത കേസിനെ കുറിച്ചുള്ള ചോദ്യത്തിനും സുരേഷ് ഗോപി കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. പ്രതികരണമൊക്കെ കഴിഞ്ഞെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ കോടതി കൈകാര്യം ചെയ്യുമെന്നുമായിരുന്നു താരം പറഞ്ഞത്.
അതേസമയം, മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോടെലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് വിവാദ സംഭവമുണ്ടായത്.
തനിക്ക് കടുത്ത പ്രയാസം ഉണ്ടാക്കിയെന്നും, ഇത്തരം അനുഭവം ആര്‍ക്കും ഇനി ഉണ്ടാകാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു. അതേസമയം, സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു.
'മാധ്യമങ്ങളുടെ മുന്നില്‍ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയത്. ജീവിതത്തില്‍ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല. എന്നാല്‍, ആ കുട്ടിക്ക് അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം. ഏതെങ്കിലും രീതിയില്‍ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു' എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുകില്‍ കുറിച്ചത്.

Keywords: Suresh Gopi not to comment at media persons, Thrissur, News, Suresh Gopi, Politics, Media, Case, Court, Response, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.