മകള്‍ ലക്ഷ്മിയുടെ പേരില്‍ പ്രാണവായു; കോവിഡ് രോഗികള്‍ക്ക് സഹായവുമായി നടന്‍ സുരേഷ് ഗോപി
Apr 27, 2021, 20:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com 27.04.2021) തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന 'പ്രാണ പദ്ധതി' യഥാര്‍ത്ഥ്യമായി. പൊതുജന പങ്കാളിത്തത്തോടെയാണ് സംസ്ഥാനത്താദ്യമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയ പദ്ധതി പൂര്‍ത്തിയായത്. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതിയാണിത്. മകള്‍ ലക്ഷ്മിയുടെ പേരിലാണ് സുരേഷ് ഗോപി എംപി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങള്‍ നല്‍കിയത്.
കാര്‍ അപകടത്തില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നല്‍കിയത്. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്. എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല. ഒരു കൊറോണ രോഗി പോലും ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് താന്‍ ഈ പദ്ധതിയുടെ ഭാഗമായതെന്ന് ചെക്ക് കൈമാറുന്ന വേളയില്‍ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ആറു വാര്‍ഡുകളിലായി 500 ബെഡുകള്‍ക്ക് അരികിലായാണ് പ്രാണ പദ്ധതിവഴി ഓക്‌സിജന്‍ എത്തിക്കുന്നത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പദ്ധതിക്ക് രൂപം നല്‍കിയത്. ഒരു കട്ടിലില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ 12,000 രൂപയാണ് ചെലവ് വരുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സയുടെ തുടക്കത്തില്‍ സിലിണ്ടര്‍ മുഖേനയാണ് ഇവിടെ ഓക്‌സിജന്‍ എത്തിച്ചിരുന്നത്.
Keywords: Suresh Gopi MP donates to Prana project, Covid patient, Thrissur Medical College, Thrissur, News, Patient, Medical College, Suresh Gopi, Actor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
