Criticism | ആംബുലന്‍സില്‍ പൂര നഗരിയില്‍ പോയിട്ടില്ല; എന്നെ കണ്ടത് മായക്കാഴ്ചയാണോ അല്ലയോ എന്ന് വ്യക്തമാകണമെങ്കില്‍ അന്വേഷിക്കട്ടെ; സി ബി ഐ തന്നെ വേണമെന്നും സുരേഷ് ഗോപി
● പൂരം നഗരിയില്‍ പോയത് ജില്ലാ അധ്യക്ഷന്റെ കാറില്‍
● പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം അറിയില്ലെന്ന് പരിഹാസം
● ഒറ്റതന്തയ്ക്ക് പിറന്നവരാണെങ്കില്‍ സിബിഐക്ക് വിടണം എന്നും ആവശ്യം
ചേലക്കര: (KVARTHA) ആംബുലന്‍സില്‍ തൃശൂര്‍ പൂര നഗരിയില്‍ പോയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വിവാദമാകുകയും ചെയ്തു. സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
ചേലക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് പൂരം വിവാദത്തില്‍ മന്ത്രിയുടെ പ്രതികരണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാന്‍ അവിടെ പോയിട്ടില്ലെന്നും സാധാരണ കാറിലാണ് പോയതെന്നും അത് ജില്ലാ അധ്യക്ഷന്റെ കാറായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആംബുലന്‍സില്‍ എന്നെ കണ്ടത് മായക്കാഴ്ചയാണോ അല്ലയോ എന്ന് വ്യക്തമാകണമെങ്കില്‍ അന്വേഷിക്കട്ടെ.
പക്ഷേ, കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം അറിയില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി സിബിഐ വരണമെന്നും ആവശ്യപ്പെട്ടു. അതിന് തയാറാണോ എന്നും മന്ത്രി ചോദിച്ചു. ഒറ്റതന്തയ്ക്ക് പിറന്നവരാണെങ്കില്‍ സിബിഐക്ക് വിടണം. തിരുവമ്പാടി അവരുടെ സത്യം പറയട്ടെ, പാറമേക്കാവ് അവരുടെ സത്യം പറയട്ടെ എന്നും പറഞ്ഞ സുരേഷ് ഗോപി ഇതു സിനിമാ ഡയലോഗ് മാത്രമായി എടുത്താല്‍ മതിയെന്നും പറഞ്ഞു.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാന്‍ അവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് പോയത്. ജില്ലാ അധ്യക്ഷന്റെ കാറിലാണ് പോയത്. ആംബുലന്‍സില്‍ എന്നെ കണ്ടത് മായക്കാഴ്ചയാണോ അല്ലയോ എന്ന് വ്യക്തമാകണമെങ്കില്‍ അന്വേഷിക്കട്ടെ.
പക്ഷേ, കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം അറിയില്ല. സിബിഐ വരണം. അതിന് തയാറാണോ? ഒറ്റതന്തയ്ക്ക് പിറന്നവരാണെങ്കില്‍ സിബിഐക്ക് വിടണം. തിരുവമ്പാടി അവരുടെ സത്യം പറയട്ടെ, പാറമേക്കാവ് അവരുടെ സത്യം പറയട്ടെ. ഇതു സിനിമാ ഡയലോഗ് മാത്രമായി എടുത്താല്‍ മതി.
ഞാനവിടെ ചെല്ലുന്നത് നൂറുകണക്കിന് പൂരപ്രേമികളെ പൊലീസ് ഓടിച്ചിട്ട് തല്ലിയത് ചോദ്യം ചെയ്യാനാണ്. ആ കലക്ടറെയും കമ്മിഷണറെയും ഒരു കാരണവശാലും ഇവിടെനിന്നു മാറ്റരുത്, അവരെ ശിക്ഷിക്കരുതെന്ന് അന്നു തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണ്. 2025ല്‍ എങ്ങനെ പൂരം നടത്തുമെന്ന് അവര്‍ക്ക് കാണിച്ച് കെടുക്കുമെന്ന് അന്ന് തന്നെ പറഞ്ഞതാണ്- എന്നും സുരേഷ് ഗോപി പറഞ്ഞു.
#SureshGopi #ThrissurPooram #KeralaNews #CBIInquiry #PoliticalRow #AmbulanceControvesry