SWISS-TOWER 24/07/2023

Criticized | കോണ്‍ഗ്രസില്‍ ജനകീയരായ നേതാക്കള്‍ക്ക് അധികകാലം നില്‍ക്കാനാവില്ലെന്ന് സുരേഷ് ഗോപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ടെന്ന് ചലച്ചിത്രനടനും മുന്‍ എം പിയുമായ സുരേഷ് ഗോപി. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ കേരളപദയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പദയാത്രയില്‍ വലിയ പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്. മോദി സര്‍കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണി പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികള്‍ നാടിനെ തകര്‍ക്കുകയാണ്. ഗവര്‍ണര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആര്‍ക്കെതിരെയും കേസെടുക്കുന്ന സര്‍കാരാണിത്. കോണ്‍ഗ്രസില്‍ ജനകീയരായ നേതാക്കള്‍ക്ക് അധികകാലം നില്‍ക്കാനാവില്ല. കോണ്‍ഗ്രസിന് മൂല്യശോഷണമാണ്.

Criticized | കോണ്‍ഗ്രസില്‍ ജനകീയരായ നേതാക്കള്‍ക്ക് അധികകാലം നില്‍ക്കാനാവില്ലെന്ന് സുരേഷ് ഗോപി

പലരും ഇനിയും മോദിക്കൊപ്പം വരും. മോദി ഭാരതത്തിന് വേണ്ടി ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്. എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന സര്‍കാരാണിത്. തുല്യതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍കാരാണിത്. സ്ത്രീ സമത്വം നടപ്പാക്കാന്‍ കേന്ദ്രസര്‍കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒരു എംഎല്‍എ പോലും ഇല്ലാത്ത കേരളത്തില്‍ മാത്രം കോടികളാണ് എന്‍ഡിഎ സര്‍കാര്‍ അനുവദിച്ചത്. പിഎം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകരുടെ അകൗണ്ടില്‍ ഏതാണ്ട് 37,000 കോടി രൂപ കേന്ദ്രം നല്‍കിയെന്നും സുരേഷ് ഗോപി പറഞ്ഞു.

Criticized | കോണ്‍ഗ്രസില്‍ ജനകീയരായ നേതാക്കള്‍ക്ക് അധികകാലം നില്‍ക്കാനാവില്ലെന്ന് സുരേഷ് ഗോപി

സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സി രഘുനാഥ് അധ്യക്ഷത വഹിച്ചു. ബിജെപി അഖിലേന്‍ഡ്യാ വൈസ് പ്രസിഡന്റ് എപി അബ്ദുല്ലക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ പി കെ കൃഷ്ണദാസ്, സി കെ പദ്മനാഭന്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് പൈലി വാത്യാട്ട്, ശിവസേന സംസ്ഥാന അധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍, നാഷനലിസ്റ്റ് കോണ്‍ഗ്രസ് സംസ്ഥാന ജന. സെക്രടറി എംഎന്‍ ഗിരി, എസ് ജെ ഡി സംസ്ഥാന അധ്യക്ഷന്‍ വിവി രാജേന്ദ്രന്‍, ബിജെപി സംസ്ഥാന സെക്രടറിമാരായ കെ രഞ്ജിത്, കെ ശ്രീകാന്ത്, കണ്ണൂര്‍ ജില്ലാപ്രസിഡന്റ് എന്‍ ഹരിദാസ്, ബിജെപി ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ ദാമോദരന്‍, പികെ വേലായുധന്‍, കാമരാജ്, കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രടറി സന്തോഷ് കാളിയത്ത്, ബിജെപി ജില്ലാ ജന.സെക്രടറിമാരായ ബിജു എലക്കുഴി, എം ആര്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു.

Criticized | കോണ്‍ഗ്രസില്‍ ജനകീയരായ നേതാക്കള്‍ക്ക് അധികകാലം നില്‍ക്കാനാവില്ലെന്ന് സുരേഷ് ഗോപി

Keywords:  Suresh Gopi Criticized Congress and CPM, Kannur, News, Suresh Gopi, Criticized, Congress, CPM, BJP, Politics, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia