SWISS-TOWER 24/07/2023

Minister Visit | നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; 'പെട്രോള്‍ പമ്പുകളുടെ എന്‍ഒസി പരാതി അന്വേഷിക്കും'

 
Suresh Gopi Assures Probe in NOC Allegations during Visit to Naveen Babu’s Family
Suresh Gopi Assures Probe in NOC Allegations during Visit to Naveen Babu’s Family

Photo Credit: Facebook / Suresh Gopi

● പമ്പുകളുടെ 25 വര്‍ഷത്തെയെങ്കിലും നിരാക്ഷേപ പത്രം പരിശോധിക്കേണ്ടിവരും
● പെട്രോളിയം മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ കൈമാറുന്നുണ്ട് 
● അന്തിമ തീരുമാനമെടുക്കേണ്ടത് കോടതി

പത്തനംതിട്ട: (KVARTHA) കണ്ണൂരില്‍ താമസിച്ചിരുന്ന വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എന്റെ വരവ് ആശ്വാസമെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബം പറഞ്ഞത്. മറ്റൊന്നും കുടുംബം പറഞ്ഞിട്ടില്ലെന്നും സന്ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 

Aster mims 04/11/2022

പെട്രോള്‍ പമ്പുകളുടെ നിരാക്ഷേപ പത്രവുമായി (എന്‍ഒസി) ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗികമായ കാര്യങ്ങള്‍ ആദ്യ ദിവസം തന്നെ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അതിന്റെ പരിണിതഫലം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ അറിയാം. അല്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അതിന്റെ നീക്കങ്ങള്‍ തുടങ്ങും.  പമ്പുകളുടെ 25 വര്‍ഷത്തെയെങ്കിലും നിരാക്ഷേപ പത്രം പരിശോധിക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

പെട്രോളിയം മന്ത്രാലയത്തിന്റെ നയത്തിനു വിരുദ്ധമായി പെരുമാറിയാല്‍ ആരൊക്കെയുണ്ടെങ്കിലും ബാധിക്കപ്പെടും. പെട്രോളിയം മന്ത്രാലയത്തിലെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ എനിക്കു കൈമാറുന്നുണ്ട്. കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഉചിതമായ രീതിയില്‍ കോടതി അത് പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടര്‍ന്ന് നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ അവിടെ എത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പിപി ദിവ്യ പരസ്യമായി അഴിമതിയാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.  

സ്വീകരിക്കാനായി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന ഭാര്യയും മക്കളും, നവീന്‍ ബാബു എത്താത്തതിനെ തുടര്‍ന്ന് കണ്ണൂരില്‍ നടത്തിയ അന്വേഷണത്തിലാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യാത്രയയപ്പു സമയത്ത് ധരിച്ചിരുന്ന അതേ വേഷത്തിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

#SureshGopi #NaveenBabu #NOCProbe #PetrolPump #KeralaPolitics #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia