മലയാളസിനിമയില്‍ 'കടുവാപ്പോര്'; സുരേഷ് ഗോപി-ഷാജി കൈലാസ് ടിം രണ്ടിടത്ത്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.07.2020)  കഥയേയും കഥാപാത്രങ്ങളെയും ചൊല്ലി മലയാളസിനിമയില്‍ വിവാദങ്ങളും കേസുകളും ഉണ്ടാകുന്നത് ആദ്യമല്ല. സുരേഷ് ഗോപി നായകനായ കടുവാക്കുന്നില്‍ കുറുവാച്ചന്‍ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളം ജില്ലാ കോടതി സ്‌റ്റേ ചെയ്തപ്പോള്‍ മറുഭാഗത്തുള്ളത് അടുത്തസുഹൃത്തും അദ്ദേഹത്തെ താരമാക്കിയ സംവിധായകനുമായ ഷാജികൈലാസ് ആണെന്നതാണ് ഏറെ കൗതുകകരം. ഇരുവരും തമ്മില്‍ വ്യക്തിപരമായി പ്രശ്‌നമില്ലെങ്കിലും ഷാജികൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമയുടെ തിരക്കഥ സുരേഷ്‌ഗോപി ചിത്രത്തിന്റെ സംവിധായകന്‍ പകര്‍പ്പവകാശം ലംഘിച്ച് കൈക്കലാക്കിയെന്നാണ് കേസ്. കടുവയുമായി മുന്നോട്ട് പോകുമെന്നും താമസിക്കാതെ ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് ശനിയാഴ്ച, സെക്കന്റ് ലുക്ക് പോസ്റ്റര്‍ സഹിതം ഫെയിസ്ബുക്കിലൂടെ അറിയിച്ചു. അതോടെ സുരേഷ്‌ഗോപി ചിത്രം വെള്ളത്തിലായെന്ന് ഉറപ്പായി.

മലയാളസിനിമയില്‍ 'കടുവാപ്പോര്'; സുരേഷ് ഗോപി-ഷാജി കൈലാസ് ടിം രണ്ടിടത്ത്



സുരേഷ്‌ഗോപിയുടെ 250ാം ചിത്രമായാണ് മുളകുപാടം ഫിലിംസ് കടുവാക്കുന്നേല്‍ കുറുവാച്ചന്‍ പ്രഖ്യാപിച്ചിരുന്നത്. കഥാപാത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പേരും പുറത്തായതോടെയാണ് കടുവ എന്ന സിനിമയുടെ തിക്കഥാകൃത്ത് ജിനു ഏബ്രഹാം കോടതിയെ സമീപിച്ചത്. സുരേഷ്‌ഗോപി ചിത്രത്തിനെതിരെ ഷാജികൈലാസ് കേസ് കൊടുത്താന്‍ അത് വലിയ വിവാദമാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് തിരക്കഥാകൃത്തിനോടും നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫനോടും പ്രശ്‌നം പരിഹരിക്കാന്‍ ഷാജികൈലാസ് നിര്‍ദ്ദേശിച്ചതെന്ന് അറിയുന്നു. കേസ് അനുകൂലമായില്ലെങ്കില്‍ മറ്റൊരു സബ്ജക്ട് നോക്കാമെന്ന് ഷാജികൈലാസ് നിര്‍ദ്ദേശിച്ചെന്നും ഒരു മുതിര്‍ന്ന നടന്‍ പറഞ്ഞു. ഏറെക്കാലമായി സുരേഷ് ഗോപിക്കും ഷാജികൈലാസിനും സിനിമകള്‍ ഇല്ലാതിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് അനൂപ് സത്യന്‍ സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഹിറ്റായത്.

മലയാളസിനിമയില്‍ 'കടുവാപ്പോര്'; സുരേഷ് ഗോപി-ഷാജി കൈലാസ് ടിം രണ്ടിടത്ത്



ആ സിനമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് ഷാജികൈലാസ് തന്റെ കടുവയുടെ പ്രഖ്യാപനം നടത്തിയിരുന്നു. ഇരുവരുടെയും സമയം വീണ്ടും തെളിയുകയാണെന്ന് മലയാളസിനിമാ ലോകവും സുഹൃത്തുക്കളും പ്രേക്ഷകരും പറഞ്ഞു. അതിനിടെയാണ് ഈ വിവാദങ്ങള്‍ ഉണ്ടായത്. സുരേഷ് ഗോപിയുടെ കാവല്‍ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. മറ്റ് പ്രോജക്ടുകളൊന്നും അനൗണ്‍സ് ചെയ്തിട്ടില്ല. കോവിഡിന് ശേഷം ഉണ്ടാകുമെന്നാണ് പല നടന്‍മാരും നിര്‍മാതാക്കളും പറയുന്നത്. കടുവയ്ക്ക് ശേഷം സുരേഷ്‌ഗോപി-ഷാജികൈലാസ് ടിം വീണ്ടും എത്തുമെന്നും അണിയറ സംസാരമുണ്ട്. രണ്‍ജി പണിക്കര്‍ സുരേഷ്‌ഗോപിയെ നായകനാക്കി ലേലത്തിന്റെ രണ്ടാംഭാഗവും ഒരുക്കുന്നുണ്ട്.

തലസ്ഥാനം, ഏകലവ്യന്‍, മാഫിയ, കമ്മീഷണര്‍, കിംഗ് ആന്റ് കമ്മിഷണര്‍, ദ ടൈഗര്‍, ദ ബൂട്ട് തുടങ്ങി പത്തോളം സിനിമകള്‍ സുരേഷ്‌ഗോപിയെ നായകനാക്കി ഷാജികൈലാസ് സംവിധാനം ചെയ്തിട്ടുണ്ട്. തൊണ്ണൂറുകളിലെ ഹിറ്റ്‌മേക്കേഴ്‌സ് ആയിരുന്നു സുരേഷ്‌ഗോപി-ഷാജി കൈലാസ്- രണ്‍ജി പണിക്കര്‍ ടീം. സുരേഷ് ഗോപിക്ക് രണ്ടായിരത്തിന് ശേഷം സിനിമകള്‍ ഇല്ലാതായതോടെ 2004ല്‍ രണ്‍ജി പണിക്കര്‍ കമ്മിഷണറുടെ രണ്ടാം ഭാഗവുമായി എത്തി. അത് ഹിറ്റായി. 2015ന് ശേഷം സുരേഷ് ഗോപിക്ക് സിനിമകള്‍ ഇല്ലായിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ഡിസംബറില്‍ വരനെ ആവശ്യമുണ്ട് ഇറങ്ങി ഹിറ്റായത്.

Keywords:  Suresh Gopi and Shajikailas ivolved in two films have same plot, Kaduva, Suresh Gopi, Shaji Kailas, Prithviraj, Renjipanikkar, Kaval, Anoop Sathyan, Ekalavyan, Tomichan Mulakupadam, Covid
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia