Award | മികച്ച ആരോഗ്യ പ്രവര്‍ത്തകനുള്ള വത്സരാജ് സ്മാരക സമിതിയുടെ അവാര്‍ഡ് സുരേഷ് ബാബു ശ്രീസ്ഥയ്ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പൊതുജനാരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ജോയിന്റ് കൗണ്‍സിലിന്റെയും, ഫാര്‍മസിസ്റ്റ് അസോസിയേഷന്റെയും നേതാവായിരുന്ന വത്സരാജിന്റെ സ്മരണാര്‍ഥം ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സര്‍കാര്‍ ജീവനക്കാരന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് സുരേഷ് ബാബു ശ്രീസ്ഥയെ തിരഞ്ഞെടുത്തു.

പിണറായി സി എച് സി യിലെ ഹെല്‍ത് ഇന്‍സ്പെക്ടറാണ് അദ്ദേഹം. പഴയങ്ങാടി ശ്രീസ്ഥ സ്വദേശിയാണ്. ആരോഗ്യവകുപ്പിന് വേണ്ടി നിരവധി ഷോര്‍ട് ഫിലിമുകളും ബോധവല്‍കരണ നാടകങ്ങളും സുരേഷ് ബാബു ശ്രീസ്ഥ എഴുതിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ നാടക രംഗത്ത്  കെ പി എസി ക്ക് വേണ്ടി 10 ശ്രദ്ധേയമായ നാടകങ്ങള്‍ കൂടി എഴുതിയിട്ടുണ്ട്.

Award | മികച്ച ആരോഗ്യ പ്രവര്‍ത്തകനുള്ള വത്സരാജ് സ്മാരക സമിതിയുടെ അവാര്‍ഡ് സുരേഷ് ബാബു ശ്രീസ്ഥയ്ക്ക്

ഈ വര്‍ഷത്തെ കേരള സംഗീത നാടക അകാഡമി അവാര്‍ഡും, ചെറുകാട് അവാര്‍ഡും ശ്രീസ്ഥയ്ക്ക് ലഭിച്ചിട്ടുണ്ട്. 5,001 രൂപയും, പ്രശസ്തി പത്രവും, ശിലാഫലകവും ഉള്‍പെടുന്നതാണ് അവാര്‍ഡ്. ജൂലൈ 21 ന് വത്സരാജ് സ്മാരക സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ അവാര്‍ഡ് നല്‍കുമെന്ന് വത്സരാജ് സ്മാരക സമിതി സെക്രടറി അജയകുമാര്‍ കരിവെള്ളൂര്‍, ചെയര്‍മാന്‍ റോയ് ജോസഫ്, രക്ഷാധികാരികളായ കൊറ്റിയത്ത് സദാനന്ദന്‍, കെസി അജിത് കുമാര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമിറ്റി അംഗം കെവി രവീന്ദ്രന്‍ എന്നിവര്‍ കണ്ണൂരില്‍ അറിയിച്ചു.

Keywords:  Suresh Babu Shristha awarded by Vatsaraj Memorial Samiti for Best Health Worker,  Kannur, News, Suresh Babu Shristha, Valsaraj Smaraka Samithi Award, Health Department, Drama, KPSC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia