KSEB | സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് ഒപ്പം സര്‍ചാര്‍ജും; നിലവിലുള്ള 9 പൈസയ്ക്ക് പുറമെ 10 പൈസ കൂട്ടി
May 4, 2024, 13:50 IST
തിരുവനന്തപുരം: (KVARTHA) കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം കൂടിയതോടെ ഉപഭോക്താക്കളെ വെട്ടിലാക്കി സര്‍കാര്‍. വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ചാര്‍ജും കൊടുക്കണം. നിലവിലുള്ള ഒന്‍പത് പൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും.
മെയ് മാസത്തിലെ വൈദ്യുതി ബിലില്‍ 10 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കാനാണ് തീരുമാനം. ആകെ 19 പൈസയാണ് സര്‍ചാര്‍ജായി അടക്കേണ്ടത്. മാര്‍ചിലെ ഇന്ധന സര്‍ചാര്‍ജായാണ് ഈ തുക ഈടാക്കുന്നത്.
അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. വെള്ളിയാഴ്ച (03.05.2024) മുതല്‍ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി.
ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം ഏര്‍പെടുത്തുന്നത്. രാത്രി ഏഴിനും അര്‍ധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേര്‍പെടുത്തിയത്. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നത്. നിയന്ത്രണത്തിന് ചീഫ് എന്‍ജിനീയര്‍മാരെ കെ എസ് ഇ ബി ചുമതലപ്പെടുത്തിയിരുന്നു.

10 മിനിറ്റോ, 15 മിനിറ്റോ മാത്രം വൈദ്യുതി നിയന്ത്രിക്കാനാണ് നിലവില്‍ തീരുമാനം. രണ്ട് ദിവസം ഉപഭോഗ കണക്കുകള്‍ പരിശോധിച്ചതിന് ശേഷം നിയന്ത്രണം തുടരണമോ വേണ്ടയോ എന്നതില്‍ തീരുമാനമെടുക്കും.
അതിനിടെ, നിയന്ത്രണത്തില്‍ ജനത്തിന് എതിര്‍പ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സര്‍കാര്‍ വിലയിരുത്തല്‍. വെള്ളിയാഴ്ച 200 മെഗാവാട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്ക്.
നേരത്തെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ കെ എസ് ഇ ബി മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. രാത്രി 10 മുതല്‍ പുലര്‍ചെ രണ്ട് വരെ വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കണം. രാത്രി ഒന്‍പതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോര്‍ഡുകളും പ്രവര്‍ത്തിപ്പിക്കരുത്. വീടുകളില്‍ എസിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളില്‍ ക്രമീകരിക്കണം. രണ്ട് ദിവസത്തെ സ്ഥിതി വിലയിരുത്തി വീണ്ടും കെ എസ് ഇ ബി സര്‍കാരിന് റിപോര്‍ട് നല്‍കും. ജലവിതരണത്തെ ബാധിക്കാതെ വാടര്‍ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം. ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണമെന്നും കെ എസ് ഇ ബി നിര്‍ദേശിച്ചു.
Keywords: News, Kerala, Thiruvananthapuram-News, Surcharge, Overcome, Electricity Crisis, 10 Paise, Electricity, Control, Minister, K Krishnankutty, Surcharge should also be given to overcome the electricity crisis; Added 10 paise.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.