Petition | സുപ്രീം കോടതി വിധി തിരിച്ചടിയല്ല; കണ്ണൂര്‍ ജില്ലാപഞ്ചായത് ഹര്‍ജി നല്‍കുമെന്ന് പിപി ദിവ്യ

 


കണ്ണൂര്‍: (KVARTHA) തെരുവുനായ ശല്യത്തിനെതിരായ നിയമ പോരാട്ടം തുടരുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ജില്ലാപഞ്ചായത് ഉള്‍പെടെ നല്‍കിയ ഹര്‍ജികളില്‍ ഇടപെടാതെ സുപ്രീം കോടതി തീര്‍പ്പാക്കിയത് തിരിച്ചടിയല്ല.

പരാതിക്കാര്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദയാവധം ഉള്‍പെടെയുള്ള ആവശ്യങ്ങള്‍ ഹൈകോടതിയിലും ഉന്നയിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഉടന്‍ ഹര്‍ജി നല്‍കുമെന്നും പിപി ദിവ്യ അറിയിച്ചു.

Petition | സുപ്രീം കോടതി വിധി തിരിച്ചടിയല്ല; കണ്ണൂര്‍ ജില്ലാപഞ്ചായത് ഹര്‍ജി നല്‍കുമെന്ന് പിപി ദിവ്യ

തെരുവുനായ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വ്യാഴാഴ്ചയാണ് സുപ്രീം കോടതി തീര്‍പ്പാക്കിയത്. 2023 ലെ എബിസി ചട്ടങ്ങള്‍ വന്നതിനാല്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പുതിയ ചട്ടങ്ങളില്‍ പരാതിയുണ്ടെങ്കില്‍ അതത് ഹൈകോടതികളെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

തെരുവുനായ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരള, കര്‍ണാടക, ബോംബൈ ഹൈകോടതികളുടെ വിധിയിലെ ശരി തെറ്റുകളില്‍ ഇടപെടാനില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിലെ നിയമപ്രശ്നങ്ങള്‍ തുറന്നിടുന്നതായും കോടതി നിരീക്ഷിച്ചു. 

കേസില്‍ വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായതിന്റെ അടക്കം ഹര്‍ജികളാണ് കോടതി തീര്‍പ്പാക്കിയത്. തെരുവുനായ്ക്കളെ ശല്യക്കാരികളായ ദയാവധത്തിന് അനുമതി നല്‍കണമെന്നായിരുന്നു ജില്ലാ പഞ്ചായത് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

Keywords: Supreme Court verdict is not a setback; PP Divya says Kannur District Panchayat will file a petition, Kannur, News, Supreme Court Verdict, Petition, Streat Dog, District Panchayat, PP Divya, High Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia