ക്ഷേത്രത്തിന്റെ അധികാരം കോടതിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവന്നത് സുന്ദര്‍രാജിന്റെ പ്രയത്‌നം
Apr 25, 2014, 15:26 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.04.2014) ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അധികാരം രാജകുടുംബത്തിന്റെ നിയന്ത്രണത്തില്‍ നിന്നും കോടതിയുടെ നിയന്ത്രണത്തിലാക്കാന്‍ കാരണക്കാരായത് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സുന്ദര്‍രാജ് അയ്യങ്കാറും സഹോദരീപുത്രനായ അഡ്വ. ടി.കെ. അനന്തപത്മനാഭനുമാണ്.
എന്നാല്‍ ഇന്ന് വിധി അനുകൂലമായപ്പോള്‍ അത് കേള്‍ക്കാനും സന്തോഷിക്കാനും സുന്ദര്‍രാജ് ജീവിച്ചിരിപ്പില്ല. 2011 ജൂലൈയില്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കല്ലറകള്‍ പൊളിച്ച് സ്വര്‍ണം എണ്ണിത്തിട്ടപ്പെടുത്താന്‍ കോടതി ഉത്തരവിട്ടതിനുശേഷമാണ് സുന്ദര്‍രാജ് മരിക്കുന്നത്. അതിനുശേഷം അമ്മാവന്റെ ദൗത്യം അനന്തിരവന്‍ അനന്തപത്മനാഭന്‍ ഏറ്റെടുക്കുകയും നിയമപരമായി യുദ്ധം ചെയ്യുകയും ചെയ്തു.
ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു അയ്യങ്കാര്‍. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന അവസരത്തില്‍ സെക്യൂരിറ്റി സംവിധാനത്തിന്റെ ചുമതല വഹിച്ചിരുന്ന അയ്യങ്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.
ഇക്കാലത്താണ് ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെടുന്ന വിവരം അയ്യങ്കാര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇതു സംരക്ഷിക്കാനുള്ള നീക്കം ആരംഭിക്കുകയായിരുന്നു. 2007 ഡിസംബറില്‍ രാജകുടുംബത്തിനു ക്ഷേത്രഭരണത്തില്‍ യാതൊരു അധികാരവുമില്ലെന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്ജഡ്ജ് എസ്.എസ്.വാസന്‍ വിധി പുറപ്പെടുവിച്ചു. ഈ വിധിയാണു പിന്നീടു വഴിത്തിരിവായി മാറിയത്.
പിന്നീട് അയ്യങ്കാരും രാജകുടുംബവും മേല്‍കോടതികളെ സമീപിക്കുകയും കോടതിവിധികള്‍ അയ്യങ്കാര്‍ക്ക് അനുകൂലമാവുകയും ചെയ്തു. പിന്നീടു കേസ് സുപ്രീം കോടതിയിലെത്തുകയായിരുന്നു.
എന്നാല്‍ ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വിധി സ്‌റ്റേ ചെയ്ത സുപ്രീംകോടതി 2011 ജൂലായ് മാസം കല്ലറകള്‍ തുറന്ന് അമൂല്യ വസ്തുക്കളുടെ മൂല്യനിര്‍ണയം നടത്താന്‍ ഉത്തരവിട്ടു. ഇതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുന്ദര്‍രാജ് മരിക്കുന്നത്.
പിന്നീട് ടി.കെ. അനന്തപദ്മനാഭന്റെ നേതൃത്വത്തില്‍ നിയമപ്പോരാട്ടം ആരംഭിച്ചു. കേസിലെ
പരാതിക്കാരനായ മണക്കാട് ചന്ദ്രന്‍കുട്ടിയും വിരലിലെണ്ണാവുന്നവരും മാത്രമാണ് അനന്തപദ്മനാഭനൊപ്പമുണ്ടായിരുന്നത്.
Also Read: മോട്ടോര്‍ നികുതി വര്‍ധന ഉടന്‍ പിന്‍വലിക്കണം: പി. കരുണാകരന്‍
Keywords: Thiruvananthapuram, Padmanabhaswamy Temple, Supreme Court of India, Advocate, Complaint, Kerala.
എന്നാല്‍ ഇന്ന് വിധി അനുകൂലമായപ്പോള്‍ അത് കേള്‍ക്കാനും സന്തോഷിക്കാനും സുന്ദര്‍രാജ് ജീവിച്ചിരിപ്പില്ല. 2011 ജൂലൈയില്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കല്ലറകള്‍ പൊളിച്ച് സ്വര്‍ണം എണ്ണിത്തിട്ടപ്പെടുത്താന്‍ കോടതി ഉത്തരവിട്ടതിനുശേഷമാണ് സുന്ദര്‍രാജ് മരിക്കുന്നത്. അതിനുശേഷം അമ്മാവന്റെ ദൗത്യം അനന്തിരവന്‍ അനന്തപത്മനാഭന്‍ ഏറ്റെടുക്കുകയും നിയമപരമായി യുദ്ധം ചെയ്യുകയും ചെയ്തു.
ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു അയ്യങ്കാര്‍. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന അവസരത്തില്‍ സെക്യൂരിറ്റി സംവിധാനത്തിന്റെ ചുമതല വഹിച്ചിരുന്ന അയ്യങ്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചശേഷം സുപ്രീംകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.
ഇക്കാലത്താണ് ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെടുന്ന വിവരം അയ്യങ്കാര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇതു സംരക്ഷിക്കാനുള്ള നീക്കം ആരംഭിക്കുകയായിരുന്നു. 2007 ഡിസംബറില്‍ രാജകുടുംബത്തിനു ക്ഷേത്രഭരണത്തില്‍ യാതൊരു അധികാരവുമില്ലെന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്ജഡ്ജ് എസ്.എസ്.വാസന്‍ വിധി പുറപ്പെടുവിച്ചു. ഈ വിധിയാണു പിന്നീടു വഴിത്തിരിവായി മാറിയത്.

എന്നാല്‍ ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന വിധി സ്‌റ്റേ ചെയ്ത സുപ്രീംകോടതി 2011 ജൂലായ് മാസം കല്ലറകള്‍ തുറന്ന് അമൂല്യ വസ്തുക്കളുടെ മൂല്യനിര്‍ണയം നടത്താന്‍ ഉത്തരവിട്ടു. ഇതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുന്ദര്‍രാജ് മരിക്കുന്നത്.
പിന്നീട് ടി.കെ. അനന്തപദ്മനാഭന്റെ നേതൃത്വത്തില്‍ നിയമപ്പോരാട്ടം ആരംഭിച്ചു. കേസിലെ
പരാതിക്കാരനായ മണക്കാട് ചന്ദ്രന്‍കുട്ടിയും വിരലിലെണ്ണാവുന്നവരും മാത്രമാണ് അനന്തപദ്മനാഭനൊപ്പമുണ്ടായിരുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.