നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഇനി കേരളത്തിൽ പ്രവേശിക്കാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപെടണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 07.07.2017) നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ്. ജിഷ്‌ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്ത് കേസുകളില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കേസിലെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ കൃഷ്ണദാസ് കേരളത്തില്‍ പ്രവേശിക്കരുതെന്നും, കോയമ്പത്തൂരില്‍ തന്നെ തുടരണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രം കേരളത്തിലെത്താമെന്നും കോടതി വ്യക്തമാക്കി.

ജിഷ്‌ണു, ഷഹീര്‍ കേസുകളില്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കേരള ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിറ്റര്‍ ജനറലാണ് കോടതിയില്‍ ഹാജരായത്. കൃഷ്ണദാസിനെതിരെയുള്ള രണ്ടു കേസുകളും വളരെ ഗൗരവമുള്ളതാണ്. ജിഷ്‌ണു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കേസ് സര്‍ക്കാര്‍ സി ബി ഐക്ക് വിട്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഇനി കേരളത്തിൽ പ്രവേശിക്കാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപെടണം

കേസിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നുവെന്ന് പറഞ്ഞ കോടതി കേസില്‍ സി ബി ഐയുടെ അഭിപ്രായം കൂടി അറിയേണ്ടതുണ്ടെന്ന് അറിയിച്ചു. അതിനാൽ കേസ് ഏറ്റെടുക്കുന്ന കാര്യം സിബിഐ രണ്ടാഴ്ച്ചക്കകം കോടതിയെ അറിയിക്കണം. മക്കള്‍ പാലക്കാട് പഠിക്കുന്നുണ്ടെന്നും അതിനാല്‍ കൃഷ്ണദാസിനെ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും കൃഷ്ണദാസിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മക്കളല്ലേ പഠിക്കുന്നത് കൃഷ്ണദാസാലല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി.

Summary: The Supreme Court on Friday barred Nehru Group Chairman P Krishnadas from entering Kerala. The court issued the order while hearing the state government’s petition in Jishnu Pranoy and Shaheer Shoukath cases.

Keywords: Kerala, chennai, Supreme Court of India, Government, Chairman, Murder case, Suicide Attempt, High Court of Kerala, Case, News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia