Poisoned juice | ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരണപ്പെടും എന്ന അന്ധവിശ്വാസമാണ് തന്റെ മകന്റെ ജീവന്‍ കവരാന്‍ കാമുകിയായ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് കൊല്ലപ്പെട്ട ഷാരോണ്‍ രാജിന്റെ അമ്മ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരണപ്പെടും എന്ന അന്ധവിശ്വാസമാണ് തന്റെ മകന്റെ ജീവന്‍ കവരാന്‍ കാമുകിയായ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് കൊല്ലപ്പെട്ട ഷാരോണ്‍ രാജിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരാളുമായി ഫെബ്രുവരിയില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാന്‍ വിഷം നല്‍കി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
Aster_MIMS

Poisoned juice | ആദ്യം വിവാഹം കഴിക്കുന്നയാള്‍ മരണപ്പെടും എന്ന അന്ധവിശ്വാസമാണ് തന്റെ മകന്റെ ജീവന്‍ കവരാന്‍ കാമുകിയായ പെണ്‍കുട്ടിയെ പ്രേരിപ്പിച്ചതെന്ന് കൊല്ലപ്പെട്ട ഷാരോണ്‍ രാജിന്റെ അമ്മ

ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്‌സാപ് ചാറ്റുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോണ്‍ വെട്ടുകാട് പള്ളിയില്‍ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്.

ഛര്‍ദിച്ച് അവശനായി ആശുപത്രിക്കിടക്കയില്‍ നിന്ന് ഷാരോണ്‍ നടത്തിയ വാട്‌സ് ആപ് ചാറ്റിലും അടിമുടി ദുരൂഹതയുള്ളതായും ബന്ധുക്കള്‍ പറയുന്നു. ഷാരോണിന് നല്‍കിയ കഷായത്തിന്റെ പേര് ആദ്യം മറച്ചുവച്ചതിലും പിന്നീട് ലേബല്‍ കീറി കുപ്പി കഴുകി വൃത്തിയാക്കിയെന്ന് സന്ദേശം അയച്ചതിലും കുടുംബം ദുരൂഹത സംശയിക്കുന്നു.

അതേസമയം, കാമുകി ഗ്രീഷ്മ ഷാരോണിന് പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയാണ്.

ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകള്‍ വേണമെന്നും പൊലീസ് പറയുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ഉടന്‍ റൂറല്‍ എസ് പി ഓഫീസിലെത്തും. കഴിഞ്ഞ മാസം 14ന് റെകോഡ് ബുക് തിരിച്ച് വാങ്ങാന്‍ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മന്‍ ചിറയിലുള്ള യുവതിയുടെ വീട്ടില്‍ പോയ ഷാരോണ്‍ ശാരീരിക അസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്.

അവിടെ നിന്ന് യുവതി നല്‍കിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതക്ക് കാരണം എന്നാണ് ആരോപണം. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് യുവാവ് മരിച്ചത്. കരളും വൃക്കയും തകരാറിലായതാണ് മരണ കാരണം എന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്.

വീട്ടില്‍ വന്ന ഓടോരിക്ഷക്കാരനും ജ്യൂസ് കുടിച്ചപ്പോള്‍ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളില്‍ ചെന്നതിനാലാവാമെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരില്‍ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. അന്നും അസാധാരണമായി ഷാരോണ്‍ ഛര്‍ദിച്ചിരുന്നു.

അതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടില്‍വച്ച് കഷായവും ജ്യൂസും നല്‍കിയിരിക്കുന്നത്. എന്നാല്‍ മജിസ്‌ട്രേറ്റിന് ഷാരോണ്‍ നല്‍കിയ മൊഴിയില്‍ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ആന്തരികാവയവങ്ങളുടെ വിശദമായ രാസപരിശോധനാ ഫലം വന്നാലെ മരണകാരണം വ്യക്തമാകു എന്നാണ് ഡോക്ടര്‍മാരും പൊലീസും പറയുന്നത്. എം എ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ഗ്രീഷ്മ.

Keywords: Superstition that first husband will die; Poisoned juice gave several times, Thiruvananthapuram, News, Dead, Allegation, Media, Family, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia