യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനമെന്ന് പരാതി
Sep 1, 2021, 16:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂർ: (www.kvartha.com 01.09.2021) യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനുപിന്നിൽ ഭർത്താവിന്റെയും ബന്ധുക്കളുടെയും പീഡനമെന്ന് പരാതി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, വനിത കമീഷൻ തുടങ്ങിയവർക്ക് പരാതി നൽകുമെന്ന് മരിച്ച സുനീഷയുടെ ബന്ധുക്കൾ പറഞ്ഞു.
വിജീഷിന്റെ ഭാര്യ സുനീഷയെയാണ് (26) വെള്ളൂരിലെ ഭർതൃവീട്ടിൽ കുളിമുറിയുടെ വെൻറിലേറ്ററിൽ ഷാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സുനീഷ മരിക്കുന്നതിനുമുമ്പ് ഭർത്താവിന് വിഡിയോകാൾ ചെയ്തതായി ബന്ധുക്കൾ ആരോപിച്ചു. ഒന്നര വർഷം മുമ്പാണ് സുനീഷയുടെയും വിജീഷിന്റെയും വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. മകളെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് സുനീഷയുടെ മാതാവ് ഓഗസ്റ്റ് അഞ്ചിന് പരാതി നൽകിയിരുന്നുവെന്നും ഈ പ്രശ്നം പറഞ്ഞുതീർക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഭർത്താവ് വിജീഷ് പാൽ സൊസൈറ്റി ജീവനക്കാരനാണ്. അതേസമയം, തങ്ങളുടെ പരാതി പൊലീസ് അവഗണിക്കുന്നതായി സുനീഷയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തി. മരണശേഷം രേഖാമൂലം പരാതി നൽകാൻ തയാറായിട്ടും പൊലീസ് അത് സ്വീകരിക്കാതെ നേരത്തെയുള്ള പരാതിയിൽ അന്വേഷണം മതിയെന്ന നിലപാടാണ് കൈക്കൊണ്ടതെന്ന് യുവതിയുടെ വീട്ടുകാർ ആരോപിച്ചു.
എന്നാൽ യുവതിയുടെ മരണം സംബന്ധിച്ച് വിശദ അന്വേഷണം ആരംഭിച്ചതായി പയ്യന്നൂർ ഡിവൈ എസ് പി കെ ഇ പ്രേമചന്ദ്രൻ പറഞ്ഞു. കൂടാതെ യുവതിയുടെ വീട്ടുകാരുടെയും മറ്റും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിനുമുമ്പ് യുവതി, ഭർത്താവിന് അയച്ചതായി പറയപ്പെടുന്ന ശബ്ദ രേഖയെപ്പറ്റിയും മറ്റും അന്വേഷിച്ചുവരുകയാണെന്നും ഡിവൈ എസ് പി പറഞ്ഞു.
Keywords: News, Payyannur, Kerala, State, Suicide, Kannur, Death, Case, Police, Sunisha Death case, investigation, Sunisha Death case; Police intensified the investigation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.