പയ്യന്നൂരിലെ സുനീഷയുടെ മരണം; ഭർത്താവ് വിജീഷ് അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 03.09.2021) പയ്യന്നൂരിലെ സുനീഷയുടെ മരണത്തിൽ ഭർത്താവ് വിജീഷ് അറസ്റ്റിൽ. ഇയാൾക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദനം വ്യക്തമാകുന്ന ശബ്ദ സന്ദേശം പുറത്തുവന്നതോടെയാണ് അറസ്റ്റ്.

ഒന്നരവർഷം മുമ്പാണ് സുനീഷയും വീജിഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറേക്കാലം അകൽചയിലായിരുന്നു. ഭർത്താവിന്‍റെ വീട്ടിൽ താമസം തുടങ്ങിയ സുനീഷയെ വിജീഷിന്റെ അച്ഛനും അമ്മയും നിരന്തരം ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം.
Aster mims 04/11/2022

പയ്യന്നൂരിലെ സുനീഷയുടെ മരണം; ഭർത്താവ് വിജീഷ് അറസ്റ്റിൽ

ഇതിൽ മനംനൊന്താണ് കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷ തൂങ്ങി മരിച്ചതെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്.

തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്ന ശബ്ദരേഖയും, ഭർത്തൃവീട്ടുകാരുടെ മർദന വിവരത്തെ കുറിച്ച് പറയുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു.

Keywords:  Kannur, Kerala, State, Top-Headlines, Arrested, Arrest, Suicide, Payyannur, Police, Death-case, Suneesha's death case, Suneesha's death case; police arrested young man.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia