സണ്‍ കണ്‍ട്രോള്‍ ഫിലിം നിരോധന വിധി ഹെല്‍മറ്റിനും ബാധകമാക്കി ഹെല്‍മറ്റ് നിരോധിക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നിവേദനം, കേന്ദ്രം പഠിക്കുന്നു

 



തിരുവനന്തപുരം: (www.kvartha.com 04.06.2016) കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹനങ്ങളില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിം നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഹെല്‍മറ്റിനും ബാധകമാക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു സമര്‍പ്പിച്ച നിവേദനം ആഭ്യന്തര മന്ത്രാലയം പഠിക്കുന്നു.

സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) എന്ന സംഘടന സമര്‍പ്പിച്ച നിവേദനമാണ് ജോയിന്റ് സെക്രട്ടറി വി.ശശാങ്ക് ശേഖറിനു കൂടുതല്‍ പഠനത്തിനായി പ്രധാനമന്ത്രിയുടെ ഓഫീസ് കൈമാറിയിട്ടുള്ളത്.
സുപ്രീം കോടതി 2012 ഏപ്രില്‍ 27-നാണ് സണ്‍ കണ്‍ട്രോള്‍ ഫിലിം നിരോധിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. സണ്‍കണ്‍ട്രോള്‍ ഫിലിം ക്രിമിനലുകള്‍ ഉപകരണമായും പ്രതിരോധമായും ഉപയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. സണ്‍ കണ്‍ട്രോള്‍ ഫിലിം പതിച്ചിട്ടുള്ള വാഹനങ്ങള്‍ ഉപയോഗിച്ച് കൊള്ള, കൂട്ടായ്മ കവര്‍ച്ച, ബലാത്സംഗം, കൊലപാതകം തുടങ്ങി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വരെ നടത്തുന്നുണ്ടെന്നായിരുന്നു സുപ്രീം കോടതിയുടെ കണ്ടെത്തല്‍.

ഇവയും ഇതിനു അപ്പുറവുമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഹെല്‍മറ്റ് ധരിച്ചു രാജ്യത്തു നടത്തുന്നുണ്ടെന്നാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആള്‍ക്കാരെ അടിച്ചുവീഴ്ത്താനും മറ്റും ഹെല്‍മറ്റ് ആയുധമായും ഉപയോഗിക്കുന്നുണ്ട്. ഹെല്‍മറ്റ് ആയുധമാക്കിയുള്ള ആക്രമണങ്ങള്‍ വിഷയമായുള്ള അനേകം കേസുകളാണ് കേരള ഹൈക്കോടതി ഉള്‍പ്പടെയുള്ള കോടതികളില്‍ വര്‍ഷം തോറും എത്തിക്കൊണ്ടിരിക്കുന്നത്.

ഹെല്‍മറ്റ് ധരിച്ച് കേരളത്തില്‍ ക്രിമിനലുകള്‍ നടത്തിയിട്ടുള്ള പിടിച്ചുപറിയും മോഷണവും ബലാത്സംഗവും ആക്രമണവും കൊലപാതകവും ഒന്നും തെളിയിക്കപ്പെടാറില്ല. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറുകള്‍, പെട്രോള്‍ ബങ്കുകള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നു കൊള്ള നടത്തുന്നവര്‍ ഹെല്‍മറ്റ് കൊണ്ടു മൂടി തലയ്ക്കു മറയാക്കുക പതിവാണ്. 

കുറ്റവാളികള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞാലും തിരിച്ചറിയാനാകില്ല. പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും എതിരേ റോഡില്‍ നടത്തുന്ന ലൈംഗിക, ശാരീരികാക്രമണങ്ങളിലെ പ്രതികളെ മുഖം കണ്ടു തിരിച്ചറിയാനും ഹെല്‍മറ്റ് തടസ്സമാകുന്നുണ്ട്.

അന്യര്‍ക്കു മാനസികമായോ ശാരീരികമായോ ക്ഷതമുണ്ടാക്കാത്ത കാര്യത്തിനു വഴിയില്‍
തടഞ്ഞു പീഡിപ്പിച്ചു പിഴ ഈടാക്കരുതെന്നു 'വീലേഴ്സ് കേരള' അടക്കമുള്ള വിവിധ വാഹനയാത്രികരുടെ സംഘടനകള്‍ വര്‍ഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്. റോഡിലെ അപകടകാരണങ്ങള്‍ നീക്കം ചെയ്തും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയും അപകടവും പരിക്കും മരണവും ഒഴിവാക്കാന്‍ ശ്രമിക്കാതെ ഹെല്‍മറ്റ് വച്ചില്ലെന്നതിന്റെ പേരില്‍ മാത്രം പോലീസ് ഏകപക്ഷീയമായി തോന്നിയ നിരക്കില്‍ പിഴ ഈടാക്കി ശിക്ഷിക്കുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാക്ഷികള്‍ പോലീസ് മാത്രം ആകുന്നതിനാല്‍ അതിക്രമം ചോദ്യം ചെയ്യപ്പെടാറില്ല. പോലീസിന്റെ ഹെല്‍മറ്റ് വേട്ടമൂലം മാത്രം പല അപകടമരണങ്ങളും സംസ്ഥാനത്തുണ്ടായിട്ടുണ്ട്. ഹെല്‍മറ്റ് വേട്ടയൊഴികെ മറ്റൊരു കാര്യത്തിനും പോലീസ് ഇത്ര ശുഷ്‌കാന്തി കാണിക്കാറില്ല. ഹെല്‍മറ്റ് വേട്ട നടത്തുന്ന സ്ഥലം മുന്‍കൂട്ടി പ്രസിദ്ധീകരിക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവു വര്‍ഷങ്ങളായി പോലീസ് വകവച്ചിട്ടില്ല.

ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരില്‍ ഓടിക്കുന്നയാള്‍ മാത്രം ഹെല്‍മറ്റ് ധരിച്ചാല്‍ മതിയെന്നും പിന്നിലിരിക്കുന്നവരും ചില മതവിഭാഗങ്ങളില്‍പ്പെട്ടവരും ധരിക്കേണ്ടതില്ലെന്നും ഉള്ളത് നിയമത്തിന്റെ ലക്ഷ്യത്തെ അപഹാസ്യമാക്കുകയും വെറും പിഴപ്പിരിവു മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ഹെല്‍മറ്റ് വേട്ട മാത്രം പുതിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്ഥാനമേറ്റിട്ടും ശക്തമായി തുടരുകയാണ്. യു.ഡി.എഫ് രാഷ്ട്രീയ പാര്‍ട്ടികളുടെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് റോഡുകളിലെ കുണ്ടും കുഴിയും നികത്താതെ ഹെല്‍മറ്റ് വേട്ട മാത്രം നടത്തിക്കൊണ്ടിരുന്നതു കൊണ്ടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു സമര്‍പ്പിച്ച നിവേദത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

Prohibit helmets to control heinous crimes

Alarming rise in heinous crimes like kidnapping, sexual assault on women and dacoity have impinged upon the right to life and the right to live in a safe environment which are within the contours of Article 21 of the Constitution of India. One of the contributory factors to such increase is use of helmets.

We pray for prohibition on use of helmets, proper implementation of law in that behalf and finally, for taking stringent actions against the offenders, using helmets as in the case of Sun Control Film prohibition by the Hon'ble Supreme Court of India through Writ Petition (Civil) No. 265 of 2011's Judgement dated 2012 April 27, by Hon'ble S.H. Kapadia, CJI, A.K. Patnaik and Swatanter Kumar, JJ. Also prays that a larger police force should be deputed to monitor such offences.

The use of helmets gives immunity to the violators in committing a crime and is used as a tool of criminality, considerably increasing criminal activities. At times, heinous crimes like dacoity, rape, murder and even terrorist acts are committed in or with the aid of helmets. It is stated that because of nonobservance of the norms, regulations and guidelines relating to the specifications for the helmets, the offenders can move undetected in vehicles including two wheelers or by walk in day even broad day light or night and commit crimes without hesitation and under cover.

Besides aiding in commission of crimes, helmets are also at times positively correlated with motor accidents on the roads. It is for the reason that the comparative visibility to that through helmets and the persons driving at high speed, especially on highways, meet with accidents because of use of helmets.

The use of helmets also prevents the police from seeing the activity of the thief of decoit. The number of fatal accidents of two wheelers having driver with helmet is much higher in India than in other parts of the world. The drivers with helmet have lower visibility and therefore, the chances of accident are increased by 80 per cent to 90 per cent due to low visibility.

Notice the fact that even as per the reports, maximum crimes are committed by the persons with helmets and there has been a definite rise in the commission of heinous crimes, posing a threat to security of individuals and the State, both.

Whatever are the rights of an individual, they are regulated and controlled by the statutory provisions of the Act and the Rules framed there under. The citizens at large have a right to life i.e. to live with dignity, freedom and safety. This right emerges from Article 21 of the Constitution of India. As opposed to this constitutional mandate, a trivial individual protection or inconvenience, if any, must yield in favour of the larger public interest.

It is averred that the common people including the two wheeler riders are the unanimous opinion that helmets should be banned. Helmets help in commission of crime as well as hiding the criminals even during vehicle checks.

Use of these helmets has been proved to be criminal's paradise and a social evil. There is enough records that the various police authorities that use of helmets on by the two wheelers has jeopardized the security and safety interests of the State and public at large. This certainly helps the criminals to escape from the eyes of the police and aids in commission of heinous crimes like sexual assault on women, robberies, kidnapping, chain nsatching etc. If these crimes can be reduced by enforcing the prohibition of law, it would further the cause of Rule of Law and Public Interest as well.

For the reasons afore-stated, kindly prohibit the use of helmets by the two wheeler drivers and pillion riders or any others throughout the country immediately to control heinous crimes.

സണ്‍ കണ്‍ട്രോള്‍ ഫിലിം നിരോധന വിധി ഹെല്‍മറ്റിനും ബാധകമാക്കി ഹെല്‍മറ്റ് നിരോധിക്കുമോ? പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നിവേദനം, കേന്ദ്രം പഠിക്കുന്നു

Also Read:
ഖാസി കേസ്: അനിശ്ചിതകാല സമരം റമദാനിലും പെരുന്നാള്‍ ദിനത്തിലും തുടരും

Keywords:  Sun control film banned should be applicable for helmet too? Thiruvananthapuram, Prime Minister, Narendra Modi, Vehicles, High Court of Kerala, Criminal Case, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia