Summer Schedule | വേനല്‍ക്കാല സമയക്രമം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 268 സര്‍വീസുകള്‍ നടത്തും

 


ADVERTISEMENT



കണ്ണൂര്‍: (www.kvartha.com) രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും വിവിധ വിമാന കംപനികള്‍ 268 സര്‍വീസുകള്‍ നടത്തും. വേനല്‍ക്കാല സമയക്രമം പ്രകാരമാണിത്. ശൈത്യകാല സമയക്രമ പ്രകാരം 239 സര്‍വീസുകളാണ് ഇവിടെ നിന്നും ഉണ്ടായിരുന്നത്. 

പുതിയ സമയക്രമ പ്രകാരം ഇന്‍ഡിഗോ എയര്‍ലൈന്‍സ് എല്ലാ ചൊവ്വാഴ്ചയും വാരണസിയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കും. വാരണസിയിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുന്നതോടെ ഇന്‍ഡ്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരില്‍ നിന്ന് വിമാന സര്‍വീസ് ഉണ്ടാകും.
Aster_MIMS

ബെംഗളൂറു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡെല്‍ഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നിലവില്‍ നേരിട്ട് സര്‍വീസുണ്ട്. അഗര്‍തല, അഹമ്മദാബാദ്, അമൃത്സര്‍, ഭുവനേശ്വര്‍, ഗുവാഹതി, ഇന്‍ഡോര്‍, ചാണ്ഡിഗഡ്, ജയ്പൂര്‍, കാണ്‍പൂര്‍, കൊല്‍കത, ലക്‌നൗ, മധുര, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട് ബ്‌ളെയര്‍, പൂനൈ, റായ്പൂര്‍, റാഞ്ചി, സൂററ്റ്, തൃചി, വിസാഗ് തുടങ്ങിയ നഗരങ്ങളിലേക്കും കണക്ഷന്‍ സര്‍വീസുകളുമുണ്ട്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനല്‍ ഷെഡ്യൂളില്‍ ഫ്‌ളൈറ്റുകള്‍ ഉണ്ട്. ബഹ്‌റൈന്‍, അബൂദബി, ദുബൈ, ശാര്‍ജ, ജിദ്ദ, റിയാദ്, മസ്ഖത്, ദമാം, ദോഹ, കുവൈത് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്‌ളൈറ്റുകളുണ്ട്. ബാങ്കോക്, കൊളംബോ, ഡാക, കാഠ്മണ്ഡു, മാലി, ഫുകറ്റ്, സിംഗപൂര്‍ എന്നീ രാജ്യങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളുമുണ്ട്.

ആഴ്ചയില്‍ 70 സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസാണ് അന്താരാഷ്ട്ര സര്‍വീസുകളില്‍ ഏറ്റവും മുന്നില്‍. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വേനല്‍ക്കാല സമയക്രമത്തില്‍ ദുബൈയിലേക്ക് ദിവസ സര്‍വീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയില്‍ ദുബൈയിലേക്ക് 14 സര്‍വീസ് എന്നുളളത് 28 ആയി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. 

Summer Schedule | വേനല്‍ക്കാല സമയക്രമം: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 268 സര്‍വീസുകള്‍ നടത്തും


എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ബഹ്‌റൈന്‍, അബൂദബി, ദുബൈ, ശാര്‍ജ, ജിദ്ദ, റിയാദ്, മസ്ഖത്, ദോഹ, കുവൈത് എന്നിവിടങ്ങളിലേക്ക് വേനല്‍ക്കാല സമയക്രമത്തില്‍ ഫ്‌ളൈറ്റുകള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഗോ ഫസ്റ്റ് അബൂദബിയിലേക്കും ദുബൈയിലേക്കും ഡെയ്‌ലി സര്‍വീസ് നടത്തും. മസ്ഖത്, കുവൈത്, ദമാം എന്നിവിടങ്ങളിലും നേരിട്ട് സര്‍വീസ് നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയിലേക്കുളള സര്‍വീസ് ദിവസേനയാക്കുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.

Keywords:  News, Kerala, State, Top-Headlines, Kannur, Airport, Flight, Summer schedule: 268 Services from Kannur Airport
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia