വിജയത്തിന് പിന്നാലെ സ്ഥാനത്യാഗവും; കണ്ണൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനം സുമാ ബാലകൃഷ്ണന് രാജിവെച്ചു
Jun 12, 2020, 17:57 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 12.06.2020) അത്യന്തം വാശിയേറിയ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് പി കെ രാഗേഷിനെ തിരികെയെത്തിച്ചതിന് പിന്നാലെ കണ്ണൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനം സീനിയര്‍ കോണ്‍ഗ്രസ് നേതാവ് സുമാ ബാലകൃഷ്ണന് രാജിവെച്ചു.
യുഡിഎഫിലെ മുന്നണി ധാരണ പ്രകാരമാണ് കണ്ണൂര്‍ കോര്പറേഷന് മേയര്‍ സുമാ ബാലകൃഷ്ണന് രാജിവെച്ചത്. ടി ഒ മോഹനന് ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളോടൊപ്പം കലക്ടറേറ്റിലെത്തി കലക്ടര്‍ ടിവി സുഭാഷിനാണ് മേയര്‍ തന്റെ രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിച്ച കലക്ടറോട് യാത്ര പറഞ്ഞാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന വനിതാ നേതാവു കൂടിയായ സുമാ ബാലകൃഷ്ണന് പടിയിറങ്ങിയത്.
മുന്നണി ധാരണ പ്രകാരം മുസ്ലീം ലീഗിലെ സി സീനത്ത് പുതിയ മേയര്‍ സ്ഥാനാര്‍ത്ഥിയാകും. വെള്ളിയാഴ്ച രാവിലെ നടന്ന കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചതോടെയാണ് സുമാ ബാലകൃഷ്ണന്റെ രാജിക്ക് വഴി തുറന്നത്.
പി കെ രാഗേഷിനെ വീണ്ടും ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്താന്‍ മേയര്‍ സ്ഥാനം രാജിവയ്ക്കാമെന്നായിരുന്നു കോണ്‍ഗ്രസ് ലീഗിന് നല്കിയ ഉറപ്പ്. രാഗേഷിന് 28 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി ഐയിലെ വെള്ളോറ രാജന് 27 വോട്ടുകളേ ലഭിച്ചുള്ളൂ. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കോര്‍പ്പറേഷനിലെ യു ഡി എഫിന്റെ ഭരണവും.
നേരത്തെ ലീഗ് നേതൃത്വവുമായി ഇടഞ്ഞ കെ പി എ സലിം യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തതാണ് രാഗേഷിന് തുണയായത്. യുഡിഎഫ് കൗണ്‍സിലറും ലീഗ് പ്രതിനിധിയുമായ കെപിഎ സലിം ലീഗ് ജില്ലാ നേതൃത്വവുമായി ഇടഞ്ഞതിനെ തുടര്‍ന്ന് എല്‍ഡിഎഫ് പക്ഷത്തേക്ക് മാറിയപ്പോഴാണ് നേരത്തെ പി കെ രാഗേഷ് അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടത്.
ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ലീഗ് നേതൃത്വം കെ പി എ സലീമിനെ അനുനയിപ്പിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഡെപ്യൂട്ടി മേയറായിരുന്ന പികെ രാഗേഷ് രാജി വെച്ച് 86 ദിവസത്തിനു ശേഷമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Keywords: Suma Balakrishnan resigns as mayor of Kannur Corporation, Kannur, News, Politics, Trending, Resigned, LDF, UDF, Winner, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.