Suma | റോഡിലൂടെ നടക്കുകയായിരുന്ന തന്നെ വീട്ടിലേക്ക് വരാന്‍ ലൈല നിര്‍ബന്ധിച്ചു, പരിചയമില്ലാത്തതിനാല്‍ ക്ഷണം നിരസിച്ചു; ഇപ്പോള്‍ അത് ഭാഗ്യമായി തോന്നുന്നു; രണ്ടാമത്തെ നരബലിക്ക് 16 ദിവസം മുന്‍പാണ് സംഭവം നടന്നതെന്നും സുമ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) റോഡിലൂടെ നടക്കുകയായിരുന്ന തന്നെ വീട്ടിലേക്ക് വരാന്‍ ലൈല നിര്‍ബന്ധിച്ചു, എന്നാല്‍ പരിചയമില്ലാത്തതിനാല്‍ ക്ഷണം നിരസിച്ചു. ഇപ്പോള്‍ അത് ഭാഗ്യമായി തോന്നുന്നു. ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ പ്രതി ലൈല അന്നു തന്നെ വീട്ടിലേക്ക് വിളിച്ചത് അകപ്പെടുത്താനായിരുന്നോ എന്ന ആശങ്ക പങ്കുവച്ച് പന്തളം ഇടപ്പോള്‍ സ്വദേശിനി സുമ.
Aster mims 04/11/2022

Suma | റോഡിലൂടെ നടക്കുകയായിരുന്ന തന്നെ വീട്ടിലേക്ക് വരാന്‍ ലൈല നിര്‍ബന്ധിച്ചു, പരിചയമില്ലാത്തതിനാല്‍ ക്ഷണം നിരസിച്ചു; ഇപ്പോള്‍ അത് ഭാഗ്യമായി തോന്നുന്നു; രണ്ടാമത്തെ നരബലിക്ക് 16 ദിവസം മുന്‍പാണ് സംഭവം നടന്നതെന്നും സുമ

അടൂര്‍ മഹാത്മാ ജനസേവാ അഗതി മന്ദിരത്തിലെ ജീവനക്കാരിയാണ് സുമ. രണ്ടാമത്തെ നരബലിക്ക് 16 ദിവസം മുന്‍പാണ്, റോഡിലൂടെ നടക്കുകയായിരുന്ന സുമയെ വീട്ടിലേക്ക് വരാന്‍ ലൈല നിര്‍ബന്ധിച്ചത്. പക്ഷേ, ലൈലയെ പരിചയമില്ലാത്തതിനാല്‍ താന്‍ ക്ഷണം നിരസിച്ചെന്നു സുമ പറഞ്ഞു.

സുമയുടെ വാക്കുകള്‍:

വീടുകള്‍ തോറും നടന്ന് കേന്ദ്രത്തിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നതാണ് തന്റെ ജോലി. കഴിഞ്ഞ സെപ്റ്റംബര്‍ 10ന് ഭഗവല്‍ സിങ്ങിന്റെ വീടിന് സമീപത്തെ വഴിയില്‍ കൂടി വരുമ്പോഴാണ് സമീപത്തെ കാവില്‍ ലൈലയെ കണ്ടത്. വഴി വിജനമായിരുന്നു. ഒരു പരിചയവുമില്ലാത്ത ലൈല തന്നെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിച്ചു. എന്നാല്‍ ആളെ അറിയാത്തതിനാല്‍ ക്ഷണം നിരസിച്ചു.

ലൈല കുറെയേറെ നിര്‍ബന്ധിച്ചു. വെള്ളമെങ്കിലും കുടിച്ചിട്ടു പോകാന്‍ പറഞ്ഞ് വീടിനു സമീപത്തേക്ക് ചെന്നു. വീട്ടില്‍നിന്ന് പ്രായമുള്ള ഒരു പുരുഷന്‍ പുറത്തേക്ക് നോക്കുന്നതും കണ്ടു. ചൊവ്വാഴ്ച നരബലി വാര്‍ത്തയില്‍ ലൈലയുടെയും ഭഗവല്‍ സിങ്ങിന്റെയും ചിത്രങ്ങള്‍ കണ്ടപ്പോഴാണു തന്നെ വീട്ടിലേക്കു വിളിച്ച കാര്യം ഓര്‍ത്തത്. രണ്ടാമത്തെ നരബലിക്കായി ആളെ തിരയുന്ന കാലത്താണ് ലൈല വീട്ടിലേക്ക് വിളിച്ചതെന്ന് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.

Keywords: Suma about Elanthoor human sacrifices Accused Laila, Pathanamthitta, News, Murder case, Accused, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script