ഗണേഷിനെ മന്ത്രിയാക്കാന്‍ പിള്ളയെ അനുനയിപ്പിച്ചത് താനെന്ന് സുകുമാരന്‍ നായര്‍
Mar 4, 2013, 10:00 IST
പത്തനംതിട്ട: കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ ആര്‍. ബാലകൃഷ്ണപിള്ളയെ അനുനയിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വീണ്ടും രംഗത്തെത്തി. മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും തന്നോട് ആവശ്യപ്പെട്ടതിന്‍ പ്രകാരം, ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ പാര്‍ട്ടി അനുമതി നല്‍കില്ലെന്ന കടുത്ത നിലപാട് എടുത്തിരുന്ന ആര്‍. ബാലകൃഷ്ണപിള്ളയെ അനുനയിപ്പിച്ചത് താനാണെന്നും തന്റെ ഉറപ്പിനു വഴങ്ങിയാണ് ഗണേഷ് കുമാറിനെ മന്ത്രിയാക്കാന്‍ പിള്ള ഗവര്‍ണര്‍ക്ക് പാര്‍ട്ടി കത്ത് നല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
യു.ഡി.എഫ്. അധികാരത്തില്‍ വരുകയെന്നത് എന്‍.എസ്.എസിന്റെ താല്പര്യമാണെന്നും ഈ വിഷയം മൂലം അത് നഷ്ടപ്പെടരുതെന്നും പറഞ്ഞപ്പോള്‍ എന്‍.എസ്.എസിന്റെ പ്രശ്‌നമാണെങ്കില്‍ അതിനപ്പുറം ഒന്നുമില്ലെന്ന് പറഞ്ഞ് പിള്ള അനുമതി പത്രം കൊടുക്കുകയായിരുന്നെന്നും മന്ത്രിയായശേഷം ഗണേശ് കുമാര്‍ പിള്ളയുടെ നിര്‍ദേശങ്ങളെല്ലാം ലംഘിക്കുകയാണുണ്ടായതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പിള്ള-ഗണേഷ് കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോടും, കെ.പി.സി.സി. പ്രസിഡന്റിനോടും ഇടപെടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ വിഷയത്തെ ലഘൂകരിക്കുകയാണുണ്ടായതെന്നും ഗണേഷ് കുമാറിനോട് സംസാരിച്ചപ്പോള്‍ തനിക്ക് ആരുടെയും ഒത്തുതീര്‍പ് വേണ്ടെന്നുള്ള നിലപാടാണ് സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.
പത്തനംതിട്ട താലൂക്ക് യൂണിയന്‍ പ്ലാറ്റിനം ജൂബിലി ആഘോഷവും നായര്‍ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍. പിള്ള-ഗണേഷ് കുമാര്‍ വിഷയത്തില്‍ ഇടപെടാനുള്ള ബാധ്യത എന്‍.എസ്.എസിനുണ്ട്. സമുദായനേതാക്കള്‍ അതിരുകടക്കരുതെന്നാണ് യു.ഡി.എഫ്. നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്.
ആരൊക്കെ പറഞ്ഞാലും സമുദായ നേതാക്കള്‍ കടക്കേണ്ടിടത്ത് കടക്കേണ്ട വിധത്തില്‍ കടക്കുമെന്നും അഭിപ്രായം പറയുമെന്നും ആര്‍ക്കും അതില്‍ സംശയം വേണ്ടെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Keywords: NSS, G. Sukumaran Nair, Minister, Pathanamthitta, Pillai, Communtiy, President, Kvartha, R Balakrishna Pilla, Ganesh Kumar, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Sukumaran Nair claims role in minister ship of Ganesh.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.