Legacy | സുകുമാർ അഴീക്കോട് വിട വാങ്ങിയിട്ട് 13 വർഷം; ഒരിക്കലും നിലയ്ക്കാത്ത സാഗര ഗർജനം

 
Sukumar Azhikode, a giant in Malayalam literature and social thought.
Sukumar Azhikode, a giant in Malayalam literature and social thought.

Photo Credit: Facebook/ Sukumar Azhikode

● വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിറുത്തുന്ന അഴീക്കോടിന്റെ പ്രസംഗശൈലി ഏറെ പ്രശസ്തമാണ്. 
● കേരളത്തിൽ എമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച അപാര ശൈലിയുടെ ഉടമയുമാണ്. 
● മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്.   
● സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അധ്യക്ഷനുമായിരുന്നു. 

(KVARTHA) മലയാളത്തിലെ പ്രശസ്തനായ സാഹിത്യ വിമർശകനും ഗ്രന്ഥകാരനും പ്രഭാഷണ കലയുടെ അവസാന വാക്കും, ഗാന്ധിയൻ, ഗവേഷകൻ, ഉപനിഷത് വ്യാഖ്യാതാവ്  വിദ്യാഭ്യാസചിന്തകൻ തുടങ്ങി സകല മേഖലകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച  കണ്ണൂരിന്റെ അഭിമാനമായിരുന്ന സുകുമാർ അഴിക്കോട്  കാലയവനികക്കുള്ളിലേക്ക് മറഞ്ഞിട്ട് ജനുവരി 24ന് 13 വർഷം. 

ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിറുത്തുന്ന അഴീക്കോടിന്റെ പ്രസംഗശൈലി ഏറെ പ്രശസ്തമാണ്. കേരളത്തിൽ എമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച അപാര ശൈലിയുടെ ഉടമയുമാണ്. 

പ്രൈമറിതലം മുതൽ സർവകലാശാലാ തലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ് സർവകലാശാലയിൽ പ്രോ വൈസ് ചാൻസിലറുമായിരുന്നു. മുപ്പത്തഞ്ചിലേറെ കൃതികളുടെ കർത്താവാണ്.   പ്രസിദ്ധീകരണങ്ങളുടേയും പത്രാധിപരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സാമൂഹിക-സാംസ്കാരിക സ്ഥാപനമായ നവഭാരത വേദിയുടെ സ്ഥാപകനും അധ്യക്ഷനുമായിരുന്നു. ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, തുടങ്ങിയ പല പത്രങ്ങളിലും അഴീക്കോട് ജോലിചെയ്തിട്ടുണ്ട്. വർത്തമാനം എന്ന ദിനപത്രത്തിന്റെ പത്രാധിപരായിരുന്നു.

പതിനെട്ടാം വയസിലാണ് അഴീക്കോടിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചത്. 1954-ൽ ആദ്യകൃതിയായ ആശാന്റെ സീതാകാവ്യം പ്രസിദ്ധീകരിച്ചു. കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി എഴുതിയ ഈ നിരൂപണഗ്രന്ഥം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന മലയാളത്തിലെ ആദ്യത്തെ സമഗ്രപഠനമാണ്. 1984-ൽ പ്രസിദ്ധീകരിച്ച തത്ത്വമസി അദ്ദേഹത്തിന്റെ കൃതികളിൽ വച്ചു ഏറ്റവും ഔന്നത്യമാർന്നതായി നിരൂപകർ കരുതുന്നു.

1926 മെയ് 12ന് കണ്ണൂർ ജില്ലയിലെ അഴീക്കോട് ആയിരുന്നു ജനനം. വിവിധ സ്ഥലങ്ങളിലെ   പഠനത്തിനുശേഷം 1948ൽ കണ്ണൂരിലെ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. 1974-78 ൽ കാലിക്കറ്റ് സർവകലാശാല പ്രോ-വൈസ് ചാൻസലറായും ആക്ടിങ് വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.  നാഷണൽ ബുക്ക്ട്രസ്റ്റ് ചെയർമാനായും ചുമതല വഹിച്ചിട്ടുണ്ട്.

ഇരുപതാമത്തെ വയസിൽ മഹാത്മാഗാന്ധിയെ നേരിട്ടു കണ്ടതാണ് തനിക്കൊരു പുതുപ്പിറവി തന്നതെന്ന് സുകുമാർ അഴീക്കോട് തന്റെ ആത്മകഥയിൽ ഓർമ്മിക്കുന്നു. ജോലിയന്വേഷിച്ച് ഡൽഹിയിൽ പോയ അദ്ദേഹം, തിരികെ നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഗാന്ധിയെ സേവാഗ്രാമിൽ ചെന്ന് കണ്ടത്. 1962-ൽ കോൺഗ്രസ് പ്രതിനിധിയായി തലശേരിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും മറ്റൊരു സാഹിത്യനായകനായ എസ് കെ പൊറ്റെക്കാട്ടിനോട് പരാജയപ്പെട്ടു.

അഴീക്കോട്ടെ ആത്മവിദ്യാസംഘത്തിന്റെ സ്വാധീനത കുട്ടിക്കാലത്തു തന്നെ അഴീക്കോടിനെ ധൈഷണികസംവാദങ്ങളിൽ തൽപരനാക്കി. ഇതിന്റെ ഭാഗമായി ആരംഭിച്ച പ്രസംഗങ്ങളിലൂടെ ഇദ്ദേഹം യുവാവാകുമ്പോഴേക്കും ഉത്തരകേരളത്തിലുടനീളം പ്രശസ്തിയാർജ്ജിച്ച പ്രഭാഷകനായിക്കഴിഞ്ഞിരുന്നു. സാഹിത്യം,തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള വൈവിധ്യതയും നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി.

നിരവധി പുരസ്കാരങ്ങൾ ലഭിച്ച അദ്ദേഹത്തെ 2007 ജനുവരിയിൽ  പത്മശ്രീക്കായി തിരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തഃസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അത് നിരസിക്കുകയുണ്ടായി. അർബുദരോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തന്റെ 85-ാമത് വയസ്സിൽ 2012 ജനുവരി 24ന് രാവിലെ ആറരയോടെ തൃശൂരിൽ വെച്ച് അന്തരിച്ചു. മൃതദേഹം പിറ്റേ ദിവസം ജന്മനാടായ കണ്ണൂരിലെ പയ്യാമ്പലം ശ്മശാനത്തിൽ  സംസ്കരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, ഈ വാർത്ത ഷെയർ ചെയ്യാൻ മറക്കരുത്!

Sukumar Azheekode, one of Kerala's greatest literary figures, passed away 13 years ago. His works and speeches continue to inspire generations.

#SukumarAzheekode #MalayalamLiterature #KeralaLegacy #PadmaShri #SocialThinker #KeralaLiteraryGiant

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia