കൊടി നാട്ടിയുളള സമരം അനാവശ്യം, ഏതു പാര്‍ട്ടിയായാലും ഇതു നല്ലതിനല്ല; പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ ഐ വൈ എഫ് സമരത്തിനെതിരെ പിണറായിയുടെ രൂക്ഷ വിമര്‍ശനം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.03.2018) കൊടി നാട്ടിയുളള സമരം അനാവശ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കൊടി കുത്തിയുള്ള സമരത്തെ അംഗീകരിക്കാനാവില്ല. കൊടി ഓരോ പാര്‍ട്ടിയുടെയും വിലപ്പെട്ട സ്വത്താണ്. അത് എവിടെയെങ്കിലും കൊണ്ടുപോയി സ്ഥാപിക്കുന്നത് ശരിയല്ല. ഏതു പാര്‍ട്ടിയായാലും ഇതു നല്ലതിനല്ലെന്ന് പറഞ്ഞ പിണറായി എല്ലാവരും എതിര്‍ത്തിട്ടും ഇപ്പോഴും നോക്കുകൂലി വ്യവസ്ഥ നിലവിലുണ്ടെന്നും അഭിപ്രായപ്പെട്ടു. പണി തടസപ്പെടുത്തിയതിനാലാണ് പുനലൂരില്‍ പ്രവാസി സുഗതന്‍ ആത്മഹത്യ ചെയ്തത്. സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊടി നാട്ടിയുളള സമരം അനാവശ്യം, ഏതു പാര്‍ട്ടിയായാലും ഇതു നല്ലതിനല്ല; പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ ഐ വൈ എഫ് സമരത്തിനെതിരെ പിണറായിയുടെ രൂക്ഷ വിമര്‍ശനം

നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായികള്‍ക്കു വേണ്ടതു പിന്തുണയാണ്. സംസ്ഥാനത്തു വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കണം. ഇതിനായി ട്രേഡ് യൂണിയനുകളുടെ യോഗം വിളിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

പുനലൂരിലെ പ്രവാസി സുഗതന്റെ ആത്മഹത്യയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുളള അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സുഗതന്റെ മരണം നിര്‍ഭാഗ്യകരമാണെന്നു പറഞ്ഞ മുഖ്യമന്ത്രി എഐവൈഎഫ് എന്നുപറഞ്ഞ ചിലരാണു സുഗതന്റെ വര്‍ക്ക് ഷോപ്പില്‍ പ്രശ്‌നമുണ്ടാക്കിയതെന്നും വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

അതിനിടെ സുഗതനോട് എ.ഐ.വൈ.എഫ് പണം ആവശ്യപ്പെട്ടതായി അടൂര്‍ പ്രകാശ് പറഞ്ഞു. 63,000 രൂപ സി.പി.ഐയുടെ ഓഫീസില്‍ എത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കൊടിനാട്ടുന്നത് എന്തിനു വേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ചില്ലറ തടയാനാണെന്നും കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

ആരോപണം തളളിയ മന്ത്രി വി.എസ്. സുനില്‍കുമാര്‍ പണം വാങ്ങി ശീലമുളളവരാണ് ഇതു പറയുന്നതെന്നു തിരിച്ചടിച്ചു. വയല്‍നികത്തിയാണ് വര്‍ക്ക്‌ഷോപ്പിന്റെ പണി തുടങ്ങിയതെന്നു മന്ത്രി കെ.രാജു പറഞ്ഞത് പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയാക്കി. ആദ്യഘട്ടത്തില്‍ എല്ലാ പാര്‍ട്ടികളും എതിരായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thiruvananthapuram, Kerala, News, Pinarayi vijayan, Ramesh Chennithala, Suicide of expatriate industrialist: CM disowns AIYF.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia