ADVERTISEMENT
വഞ്ചിയൂര്‍: കോടതി വളപ്പില്‍ പ്രതിയുടെ ആത്മഹത്യാശ്രമം. കൈ ഞരമ്പ് മുറിച്ചാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ഉടനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍ നിന്നും കോടതിയിലേയ്ക്ക് കൊണ്ടുവരുന്നതിനിടയില്‍ ഇയാള്‍ക്ക് കഞ്ചാവ് കൈമാറുന്നത് പോലീസ് തടഞ്ഞതിനെത്തുടര്‍ന്നാണ് ആത്മഹത്യാശ്രമം നടന്നത്.
യുവാവിന്റെ പരാക്രമം ജനങ്ങളെയും പോലീസിനെയും പരിഭ്രാന്തിയിലാക്കി. ഇയാള്‍ക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമിച്ചവര്‍ ഇതിനിടയില്‍ കടന്ന് കളഞ്ഞിരുന്നു. ജയിലില്‍വെച്ചും ഇയാള്‍ക്ക് കഞ്ചാവ് ലഭിച്ചതായി സൂചനയുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിക്ക് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജയിലില്‍ കഞ്ചാവ് എത്തിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആത്മഹത്യ ശ്രമം നടത്തിയ യുവാവിനെതിരെ ആത്മഹത്യശ്രമത്തിന് കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
Keywords: Suicide Attempt, Kerala, Thiruvananthapuram, Court, Accuse, Vanchiyoor

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.