ആത്മഹത്യയ്ക്ക് ശ്രമിച്ച നിര്‍ഭയയിലെ പെണ്‍കുട്ടികള്‍ അപകടനില തരണം ചെയ്തു

 


തിരുവനന്തപുരം: (www.kvartha.com 29.10.2014) ആത്മഹത്യയ്ക്ക് ശ്രമിച്ച നിര്‍ഭയയിലെ പെണ്‍കുട്ടികള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍. ചൊവ്വാഴ്ച രാത്രിയാണ് നിര്‍ഭയയിലെ അന്തേവാസികളായ മൂന്നു പെണ്‍കുട്ടികളെ കുപ്പിച്ചില്ല് വിഴുങ്ങിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കിയിരുന്നു.

മുറിയിലെ കണ്ണാടിച്ചില്ല് പൊട്ടിച്ച് അവ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുപ്പിച്ചില്ല് അകത്ത് പ്രവേശിച്ചതോടെ രക്തം ഛര്‍ദിച്ച് അവശരായ  മൂന്നുപേരെയും നിര്‍ഭയ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂന്നുകുട്ടികളില്‍ രണ്ടുപേര്‍  മാനസിക അസ്വാസ്ഥ്യമുള്ളവരായിരുന്നു. ഇതില്‍  ഒരു കുട്ടി നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.

ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ  സുരക്ഷയ്ക്കായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രങ്ങളാണ് നിര്‍ഭയ. അടുത്തിടെ ഇവിടെ പാര്‍പ്പിച്ചിരുന്ന കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ആത്മഹത്യയ്ക്ക് ശ്രമിച്ച നിര്‍ഭയയിലെ പെണ്‍കുട്ടികള്‍ അപകടനില തരണം ചെയ്തു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
ഹെല്‍മറ്റില്ലാതെ ബൈക്കോടിക്കുന്നവര്‍ സൂക്ഷിക്കുക; പോലീസ് പിന്നാലെയുണ്ട്
Keywords:  Thiruvananthapuram, Police, Hospital, Treatment, Children, Suicide Attempt, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia