Relaxation | അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഡിപാര്‍ട്‌മെന്റിന് ക്ഷീണമുണ്ടാകും; വനിതാ ജീവനക്കാരുടെ രാത്രി പാറാവ് ജോലി ഒഴിവാക്കാന്‍ നിര്‍ദേശം
Mar 1, 2023, 12:13 IST
തിരുവനന്തപുരം: (www.kvartha.com) സുരക്ഷിതത്വം കണക്കിലെടുത്ത് വനിതകള്‍ക്ക് രാത്രി പാറാവ് ജോലിക്ക് ഇളവ്. വനിതാ ജീവനക്കാരുടെ രാത്രി പാറാവ് ജോലി ഒഴിവാക്കാന്‍ എക്സൈസ് അകാഡമി പ്രിന്‍സിപല്‍ നിര്‍ദേശം നല്‍കി. പുരുഷ -വനിതാ ജീവനക്കാര്‍ക്ക് ഇടകലര്‍ത്തി പാറാവ് ജോലി നല്‍കുന്നത് ആശ്വാസമല്ലെന്നാണ് പുതിയ നിരീക്ഷണം.
പാറാവ് ജോലിക്ക് വനിതകളെ നിയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ഡിപാര്‍ട്‌മെന്റിന് ക്ഷീണമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.
പാറാവ് നില്‍ക്കുന്ന വനിതാ ജീവനക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് വനിതാ കമിഷന്‍ ശുപാര്‍ശകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പാറാവ് ജോലിക്ക് വനിതകളെ നിയോഗിക്കാമെന്ന ശിപാര്‍ശയിലാണ് പ്രിന്‍സിപലിന്റെ നിര്‍ദേശം.
Keywords: News,Kerala,State,Thiruvananthapuram,Job,Women,Latest-News,Top-Headlines, Suggested to give relaxation for women in night duty
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.