സുധീരനെ മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല: രമേശ് ചെന്നിത്തല

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 07.06.2016) കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ തത് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി എം സുധീരനെ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല.

സംഘടനയെ ശക്തിപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ ലക്ഷ്യം. കോണ്‍ഗ്രസിനെ താഴെത്തട്ടില്‍ നിന്നും ശക്തിപ്പെടുത്തും. അടുത്ത അഞ്ച് വര്‍ഷം ശക്തമായ പ്രതിപക്ഷമായി യു ഡി എഫ് നിലനില്‍ക്കും.

മദ്യനയത്തില്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന് പാളിച്ച സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ അത് ജനങ്ങളിലെത്തിക്കുന്ന കാര്യത്തിലാണ് പാളിച്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സുധീരനെ മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ല: രമേശ് ചെന്നിത്തല

Keywords: Kannur, Kerala, KPCC, President, V.M Sudheeran, Ramesh Chennithala, UDF, Congress, UDF Government, Assembly Election.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia