Group Politics | ദേശീയ അധ്യക്ഷന്‍ തെരഞ്ഞെടുപ്പില്‍ സുധാകരന്റെ ലക്ഷ്യം ഗെഹ്ലോടോ കെസിയോ? തരൂരിനെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയക്കളിക്ക് കേരളത്തില്‍ തുടക്കം
Sep 10, 2022, 16:55 IST
കണ്ണൂര്‍: (www.kvartha.com) കെസി വേണുഗോപാല്‍ - കെ സുധാകരന്‍ പോര് ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി കൊഴുക്കുന്നു. കെപിസിസി അധ്യക്ഷനെന്ന നിലയില്‍ ഡിസിസി ഭാരവാഹി പുന:സംഘടനാ തര്‍ക്കങ്ങളും സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന കെപിസിസി അധ്യക്ഷനെന്ന നിലയില്‍ കെ സുധാകരന്റെ ആവശ്യവും ചുരുട്ടിക്കൂട്ടി അട്ടത്തുവെച്ചതാണ് എഐസിസി അംഗമായ കെസി വേണുഗോപാലുമായി കെ സുധാകരന്‍ കൂടുതല്‍ അകലാന്‍ കാരണം.
പയ്യന്നൂരുകാരനും മുന്‍ യുത് കോണ്‍ഗ്രസ് നേതാവുമായ കെസി തന്റെ തട്ടകമായ കണ്ണൂരില്‍ പോലും കയറി കളിക്കുന്നുവെന്ന പരാതി കെ സുധാകരനുണ്ട്. ഇന്ന് സുധാകര ചേരിയില്‍ നില്‍ക്കുന്ന പല നേതാക്കളും ഉള്ളുകൊണ്ടു കെസിയെ അനുകൂലിക്കുന്നവരാണ്. അതുകൊണ്ടു തന്നെ പാര്‍ടിക്കുള്ളില്‍ വിഭാഗീയതയുടെ ഉരുള്‍ പൊട്ടലുണ്ടായാല്‍ താന്‍ കെട്ടിയുയര്‍ത്തിയ കണ്ണൂര്‍ കോട്ട പൊളിയുമെന്ന് മറ്റാരെക്കാളും നന്നായി സുധാകരനറിയാം. ഗാന്ധി കുടുംബത്തിനോട് നേരത്തെയും അത്ര വലിയ മമതയൊന്നും കാണിക്കാത്ത നേതാക്കളിലൊരാളാണ് സുധാകരന്‍.
പഴയ ജനതാപാര്‍ടിക്കാരനായ സുധാകരന്‍ ഇന്ദിരാ ഗാന്ധിയുടെയും അവര്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയുടെയും നിശിത വിമര്‍ശകന്‍ കൂടിയായിരുന്നു. പാര്‍ടിയില്‍ ഗാന്ധി കുടുംബം സേച്ഛാധിപത്യം നടപ്പിലാക്കുന്നുവെന്ന് ഒളിഞ്ഞും തെളിഞ്ഞും സുധാകരന്‍ പലപ്പോഴും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. സുധാകരന്റെ എതിര്‍ചേരിയില്‍ നില്‍ക്കുന്ന കെസി വേണുഗോപാലാകട്ടെ ഗാന്ധി കുടുംബത്തിന്റെ അന്ത:പുര രഹസ്യ സൂക്ഷിപ്പുകാരനും അതീവ വിശ്വസ്തനും കൂടിയാണ്. അതുകൊണ്ടു തന്നെ സുധാകരന്‍ - കെസി ഗ്രൂപ് യുദ്ധം ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന വിഷയത്തിലും പുറത്തുവന്നിരിക്കുകയാണ്.
ഗാന്ധി കുടുംബം അനുകൂലിക്കുന്ന അശോക് ഗെഹ്ലോട് ദേശീയ അധ്യക്ഷനാകുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് വെട്ടി തുറന്ന് പറഞ്ഞ സുധാകരന്‍ ജി 23 നേതാക്കളുടെ വിമര്‍ശനം കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ഉള്‍കൊള്ളണമായിരുന്നുവെന്ന പരോക്ഷ വിമര്‍ശനം ഉന്നയിക്കാനും മറന്നില്ല. ശശി തരൂര്‍ മത്സരിച്ചാല്‍ കെപിസിസി മന:സാക്ഷി വോടിന് ആഹ്വാനം ചെയ്യുമെന്ന സുധാകരന്റെ പ്രസ്താവന അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനുള്ള പരോക്ഷ പിന്തുണയായാണ് ഒരു വിഭാഗം നേതാക്കള്‍ കാണുന്നത്.
ഭാരത് ജോ ഡോ യാത്രയില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അശോക് ഗെഹ്ലോടിനെ ആരും സ്വീകരിക്കാനെത്താത്തത് കോണ്‍ഗ്രസില്‍ വരാന്‍ പോകുന്ന ഗ്രൂപ് പോരിന്റെ ലക്ഷണമായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അശോക് ഗെഹ്ലോടിനോടുളള പ്രതിഷേധം കെപിസിസി അധ്യക്ഷനുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കള്‍ നല്‍കുന്ന സൂചന. സോണിയ ഗാന്ധി നിര്‍ദേശിക്കുന്ന അശോക് ഗെഹ്ലോടിനെ എതിര്‍ക്കാന്‍ കെ സുധാകരന്‍ പരസ്യമായി ഇറങ്ങാന്‍ കഴിയുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ലെങ്കിലും പാര്‍ടിക്കുള്ളിലെ ഗാന്ധി കുടുംബത്തിന്റെ ആധിപത്യം ഇനിയും അംഗീകരിച്ച് പോവാന്‍ കഴിയില്ലെന്ന വ്യക്തമായ സൂചനയാണ് സുധാകരന്‍ നല്‍കുന്നത്.
< !- START disable copy paste -->

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Political-News, Politics, Congress, K.Sudhakaran, Election, Kannur, Kerala, Rahul Gandhi, Sonia Gandhi, Top-Headlines, Sudhakaran's target in national president election is Gehlot or KC?.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.