K Sudhakaran | കെപിസിസി യോഗത്തില്‍ കൈകൂപ്പി വൈകാരികമായി പ്രസംഗിച്ച് കെ സുധാകരന്‍, കാരണമുണ്ട്
Apr 4, 2023, 19:51 IST
തിരുവനന്തപുരം: (www.kvartha.com) കെപിസിസി യോഗത്തില്‍ കൈകൂപ്പി വൈകാരികമായി പ്രസംഗിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസ് പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയാതെ നീളുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വൈകാരിക പ്രകടനം. നിങ്ങള്‍ക്ക് പുനഃസംഘടന വേണ്ടെങ്കില്‍ എനിക്കും വേണ്ട എന്നും എല്ലാവരും സഹകരിക്കണമെന്നുമായിരുന്നു സുധാകരന്‍ കൈകൂപ്പിക്കൊണ്ട് പറഞ്ഞത്.
പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം ശ്രമിക്കുമ്പോള്‍ പല ജില്ലകളിലും കാര്യമായ സഹകരണം ഉണ്ടാകുന്നില്ലെന്നും പുനഃസംഘടന പൂര്‍ത്തിയായാല്‍ മാത്രമേ സംഘടനാപരമായി പാര്‍ടിയെ ശക്തിപ്പെടുത്താന്‍ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്‌സസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സിപിഎം താഴേത്തട്ടില്‍ ആരംഭിച്ചിട്ടും കോണ്‍ഗ്രസ് നിര്‍ജീവമാണെന്നും സുധാകരന്‍ അറിയിച്ചു.
പാര്‍ടി ഒറ്റക്കെട്ടായി ഫാസിസത്തിനെതിരെ പോരാടുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി ജോണ്‍സന്‍ എബ്രഹാം പരാതിപ്പെട്ടു. തരൂര്‍ പാര്‍ടിക്ക് വേണ്ടപ്പെട്ട ആളാണെന്നും വിവാദ പ്രസ്താനകള്‍ ഒഴിവാക്കാന്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശം നല്‍കണമെന്നും പിജെ കുര്യന്‍ പറഞ്ഞു.
പാര്‍ടി പ്രവര്‍ത്തകര്‍ അച്ചടക്കം സ്വയം പാലിക്കണമെന്നും ചാട്ടവാര്‍കൊണ്ട് ആരെയും മാറ്റാന്‍ കഴിയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെ മുരളീധരന്റെ നിലപാടുകളെ എംഎം നസീര്‍ വിമര്‍ശിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ ജാഥകള്‍ നടന്നിട്ടും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ശാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പാര്‍ടിയിലെ പ്രശ്‌നക്കാരായ 'അരിക്കൊമ്പന്‍മാരെ' പിടിക്കണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
യോഗത്തില്‍ എംപിമാര്‍ പങ്കെടുത്തില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ യോഗം മാറ്റണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും കെപിസിസി പ്രസിഡന്റ് യോജിച്ചില്ല. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ 11ന് നല്‍കുന്ന സ്വീകരണത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് വിശദീകരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകള്‍ ആരംഭിക്കാത്തതില്‍ എംപിമാര്‍ക്ക് അതൃപ്തിയുണ്ട്. പുനഃസംഘടനയില്‍ തട്ടി നേതൃത്വങ്ങള്‍ ഭിന്നതയിലാണ്. പുനഃസംഘടനയും കെപിസിസി അംഗങ്ങളുടെ നാമനിര്‍ദേശവും എതിര്‍പ്പിനു കാരണമായതോടെ സംഘടനാകാര്യ ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ മുന്‍കൈ എടുത്ത് സംസ്ഥാനതല സ്‌ക്രീനിങ് കമിറ്റിയെ നിയോഗിച്ചിരുന്നു. പത്തുദിവസത്തിനകം ജില്ലകളില്‍ നിന്നുള്ള പട്ടികകള്‍ ഈ സമിതി ക്രോഡീകരിക്കും എന്നാണ് കെപിസിസി അറിയിച്ചതെങ്കിലും സമിതിയുടെ ആദ്യയോഗം പോലും ചേരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
പുനഃസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം ശ്രമിക്കുമ്പോള്‍ പല ജില്ലകളിലും കാര്യമായ സഹകരണം ഉണ്ടാകുന്നില്ലെന്നും പുനഃസംഘടന പൂര്‍ത്തിയായാല്‍ മാത്രമേ സംഘടനാപരമായി പാര്‍ടിയെ ശക്തിപ്പെടുത്താന്‍ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്‌സസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സിപിഎം താഴേത്തട്ടില്‍ ആരംഭിച്ചിട്ടും കോണ്‍ഗ്രസ് നിര്‍ജീവമാണെന്നും സുധാകരന്‍ അറിയിച്ചു.
പാര്‍ടി ഒറ്റക്കെട്ടായി ഫാസിസത്തിനെതിരെ പോരാടുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവനകള്‍ തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതായി ജോണ്‍സന്‍ എബ്രഹാം പരാതിപ്പെട്ടു. തരൂര്‍ പാര്‍ടിക്ക് വേണ്ടപ്പെട്ട ആളാണെന്നും വിവാദ പ്രസ്താനകള്‍ ഒഴിവാക്കാന്‍ കെപിസിസി പ്രസിഡന്റ് നിര്‍ദേശം നല്‍കണമെന്നും പിജെ കുര്യന്‍ പറഞ്ഞു.
പാര്‍ടി പ്രവര്‍ത്തകര്‍ അച്ചടക്കം സ്വയം പാലിക്കണമെന്നും ചാട്ടവാര്‍കൊണ്ട് ആരെയും മാറ്റാന്‍ കഴിയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെ മുരളീധരന്റെ നിലപാടുകളെ എംഎം നസീര്‍ വിമര്‍ശിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് വിവിധ ജാഥകള്‍ നടന്നിട്ടും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ശാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പാര്‍ടിയിലെ പ്രശ്‌നക്കാരായ 'അരിക്കൊമ്പന്‍മാരെ' പിടിക്കണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
യോഗത്തില്‍ എംപിമാര്‍ പങ്കെടുത്തില്ല. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ യോഗം മാറ്റണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും കെപിസിസി പ്രസിഡന്റ് യോജിച്ചില്ല. രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ 11ന് നല്‍കുന്ന സ്വീകരണത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തോട് വിശദീകരിച്ചു.
Keywords: K Sudhakaran speaks emotionally At KPCC meeting, Thiruvananthapuram, News, Congress, KPCC, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.