വ്യവസായിയുടെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് എസ്.ഐക്ക് സര്‍വ്വീസ് നീട്ടിനല്‍കി
Dec 13, 2012, 18:54 IST
തിരുവനന്തപുരം: വ്യവസായിയുടെ സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് കേരളാ പോലീസിന്റെ ചരിത്രത്തിലാദ്യമായി എസ്.ഐയ്ക്ക് മൂന്നുമാസത്തേയ്ക്ക് സര്‍വ്വീസ് നീട്ടിനല്‍കി. ശബരിമല ഡ്യൂട്ടിയുടെ പേരില്‍ പമ്പ സ്‌റ്റേഷനിലെ എസ്.ഐ എന്‍.കെ ശശിയുടെ സര്‍വ്വീസാണ് സര്‍ക്കാര്‍ നീട്ടി നല്‍കിയത്.
കഴിഞ്ഞ മാസം പെന്‍ഷനായ ഈ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച സ്‌റ്റേഷനിലെത്തി ചുമതലയേറ്റു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവൊന്നും മേലുദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടില്ലെങ്കിലും ചാര്‍ജ് എടുത്തോളു എന്ന് മുകളില്‍ നിന്ന് നിര്‍ദ്ദേശം വന്നതിനാല്‍ ഈ ഉദ്യോഗസ്ഥന് ബുധനാഴ്ച ചാര്‍ജ് നല്‍കുകയായിരുന്നു. എന്നാല്‍ സര്‍വ്വീസ് നീട്ടിയിട്ടില്ലെന്നും മൂന്ന് മാസത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എസ്.ഐ ആയി സ്‌റ്റേഷനില്‍ ജോലി ചെയ്യാനുള്ള അവസരം നല്‍കുക മാത്രമാണ് ചെയ്തതെന്ന് ആഭ്യന്തരവകുപ്പ് പറയുമ്പോള്‍ ചരിത്രത്തില്‍ ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത നിയമനമാണ് ഇപ്പോള്‍ നടന്നതെന്ന് പൊലീസ് അസോസിയേഷന്‍ നേതാക്കളും ആരോപിക്കുന്നു. ആഭ്യന്തരവകുപ്പ് ശക്തമായി എതിര്‍ത്തിട്ടും ധനകാര്യവകുപ്പില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയായിരുന്നു നിയമനം.
മന്ത്രിസഭയുടെ അംഗീകാരം വേണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും നിയമനം നല്‍കിയ ശേഷം അടുത്ത മന്ത്രിസഭയില്‍ വാങ്ങാമെന്ന ഉറപ്പിന്മേല്‍ ഉത്തരവിറക്കിയെന്നാണ് സംസാരം. വിമുക്തഭടന്മാരെയും റിട്ട.പൊലീസുകാരെയും ഹോം ഗാര്‍ഡുമാരായി കരാര്‍ അടിസ്ഥാനത്തില്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നിയമിക്കാറുണ്ട്. എന്നാല്‍ എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥരെ ഇത്തരത്തില്‍ നിയമിക്കാറില്ല. മാത്രമല്ല, നിയമിച്ചാല്‍ സ്‌റ്റേഷന്‍ ചുമതല നല്‍കുന്നതും നിയമവിരുദ്ധമാണ്. വന്‍ വിവാദമായേക്കാവുന്നതാണീ നടപടി.
Keywords: Thiruvananthapuram, Kerala, Police, Rule, Minister, Months, Station, Wednesday, Kerala Vartha, Malayalam Vartha, Malayalam News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.