Study materials | നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഐ സ്പെയർ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എറണാകുളം: (www.kvartha.com) നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഐഫോൺ സെയിൽസ്, സർവീസ് രംഗത്തെ പ്രമുഖ ബ്രാൻഡായ ഐ സ്പെയർ. 'പഠനത്തിൽ താങ്ങായി' എന്ന ശീർഷകത്തിൽ 200 ഓളം വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ കൈമാറിയത്. ചടങ്ങിൽ എറണാകുളം വൈറ്റില ജനത വാർഡിൽ ഈ വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു.

Study materials | നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് കാരുണ്യത്തിന്റെ കൈത്താങ്ങുമായി ഐ സ്പെയർ

ഐ സ്പെയർ വൈറ്റില ഷോറൂമിൽ നടന്ന ചടങ്ങ് ഉമാ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഐ സ്പെയർ എം ഡി നിസാം മുസാഫിർ സ്വാഗതം പറഞ്ഞു. മരട് സർകിൾ ഇൻസ്‌പെക്ടർ സാജു ജോർജ്, ജി എസ് ടി അസിസ്റ്റന്റ് കമീഷണർ ശാജഹാൻ, ബിജെപി സംസ്ഥാന കമിറ്റി അംഗം സിജി രാജഗോപാൽ, യുവജനക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ രഞ്ജിത്ത്, വൈറ്റില ജനത കൗൺസിലർ സോണി ജോസഫ്, ചലചിത്ര താരങ്ങളായ ടിനി ടോം, അരുൺ ഗോപി, ഐ സ്പെയർ പാർട്ണർമാരായ വെങ്കിട്ട് സുനിൽ, സൂരജ് എസ് കെ, അസർ, അഡ്വ. അനസ്‌, നസീർ എന്നിവർ സംസാരിച്ചു. ആശിഖ് ഇബ്രാഹിം നന്ദി പറഞ്ഞു.

Keywords: News, Kerala, Ernakulam, Study Materials, Distributed, Students, SSLC, Plus Two, Exam,   Study materials distributed to needy students.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia