Minister | ടൈപ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്ഥികള്ക്ക് പരീക്ഷകളില് കൂടുതല് സമയം അനുവദിക്കുമെന്ന് മന്ത്രി ആര് ബിന്ദു
Aug 26, 2023, 17:34 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ടൈപ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്ഥികള്ക്ക് പരീക്ഷകളില് മണിക്കൂറിന് ഇരുപതു മിനുട് വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര് ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സര്വകലാശാലകളും പ്രൊഫഷനല് കോളജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്ഥികള്ക്കും ഈ പരിഹാരസമയം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്കാര് ഡോക്ടര് നല്കുന്ന സര്ടിഫികറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാസമയത്ത് മണിക്കൂറിന് ഇരുപതു മിനുട് വീതം പരിഹാരസമയം നല്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അര്ഹരായവര്ക്ക് ഈ ആനുകൂല്യം ലഭിക്കാന് വേണ്ട നടപടികള് സ്ഥാപന മേധാവികള് കൈക്കൊള്ളും. കോളജ് വിദ്യാഭ്യാസ ഡയറക്ടര്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്, ഐ എച് ആര് ഡി ഡയറക്ടര് എന്നിവര്ക്ക് ഇതിനുള്ള നിര്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Keywords: Students with type 1 diabetes will be given extra time for exams Says Minister R Bindu, Kochi, News, Education, Type 1 Diabetes, Students, Exams, Medical Certificate, Minister R Bindu, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

