വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍ ഒട്ടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍
Nov 2, 2019, 10:49 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.11.2019) വാളയാറില്‍ എട്ടും ഒമ്പതും വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം വിളവൂര്‍ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി മൂന്ന് പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ് സസ്പെന്‍ഷന്‍ നടപടികള്‍ നേരിടുന്നത്.
വാളയാറിലെ പെണ്‍കുട്ടികള്‍ക്കായി മുമ്പും സ്‌കൂളില്‍ പരിപാടികള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ക്ലാസില്‍ പോസ്റ്റര്‍ ഒട്ടിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അതേസമയം അധ്യാപികയുടെ അനുമതിയില്ലാതെ ക്ലാസില്‍ പോസ്റ്റര്‍ ഒട്ടിച്ചതിനാണ് അച്ചടക്ക നടപടിയെന്നാണ് പ്രിന്‍സിപ്പാളിന്റെ വിശദീകരണം.
ആദ്യം ഒരാഴ്ചത്തേക്ക് നല്‍കിയ നടപടി രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി ചുരുക്കിയിരുന്നു.
Keywords: Kerala, News, Trending, Protest, school, Students, Suspension, Murder, Court, Accused, Girl students, Thiruvananthapuram, Students suspended for protest on Valayar case

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.