Stunt | ഓടുന്ന കാറിന് മുകളിലിരുന്ന് ഓണാഘോഷം: മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് റദ്ദാക്കി
Sep 13, 2024, 22:43 IST
Photo: Arranged
ADVERTISEMENT
● നടപടി കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ
● ചക്കരക്കല്‍ പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്
കണ്ണൂര്‍: (KVARTHA) കാഞ്ഞിരോട് ഓണാഘോഷത്തിന്റെ ഭാഗമായി കാറിന്റെ ഡോറിലും റൂഫിന് മുകളിലും അപകടകരമായി യാത്ര ചെയ്‌തെന്ന സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സസ്‌പെന്റ് ചെയ്തു.
കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അടിയന്തിര നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ചക്കരക്കല്‍ പൊലീസും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
#OnamStunt #DrivingLicense #RoadSafety #Kerala #India #SocialMedia
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
