SWISS-TOWER 24/07/2023

പശ ലഹരിയായി ഉപയോഗിച്ച വിദ്യാര്‍ത്ഥിക്ക് കെട്ടിടത്തിന്റെ മുകളില്‍നിന്നും വീണ് ഗുരുതര പരുക്ക്

 


ADVERTISEMENT

തലശ്ശേരി: (www.kvartha.com 06.11.2019) പാനൂരില്‍ വിദ്യാര്‍ത്ഥികളില്‍ ലഹരി മാഫിയ വീണ്ടും പിടിമുറുക്കുന്നു. പശ ലഹരിയായി ഉപയോഗിച്ച 18 വയസ്സുകാരനായ ഡിഗ്രി വിദ്യാര്‍ത്ഥി ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒന്നാം നിലയില്‍നിന്നും കുഴഞ്ഞുവീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച രാവിലെ 10ഓടെ പാനൂര്‍ ബസ്‌സ്റ്റാന്‍ഡിലെ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒന്നാം നിലയില്‍നിന്നാണ് 18 കാരന്‍ ലഹരി മൂത്ത് കുഴഞ്ഞുവീണ് സാരമായി പരിക്കേറ്റത്.

പരിസരത്തുണ്ടായിരുന്നവര്‍ പാനൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ഈ വിദ്യാര്‍ത്ഥി പശ പയോഗിച്ച് ലഹരി മൂത്ത് പാനൂര്‍ പോലീസിന്റെ പിടിയിലാകുന്നത്.

ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയെ ആശുപത്രി വാസത്തിന് ശേഷം പാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പാനൂര്‍ മേഖലയില്‍ സ്ഥിരമായി പശ ലഹരിയായി ഉപയോഗിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുള്ളതായി പാനൂര്‍ പോലീസ് പറയുന്നു.

വിവിധ മഹല്ല് കമ്മിറ്റികളും പാനൂര്‍ ജനമൈത്രി പോലീസും സന്നദ്ധ സംഘടനകളും വ്യാപകമായി ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം നടത്തിവരുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

പശ ലഹരിയായി ഉപയോഗിച്ച വിദ്യാര്‍ത്ഥിക്ക് കെട്ടിടത്തിന്റെ മുകളില്‍നിന്നും വീണ് ഗുരുതര പരുക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, Thalassery, Student, Injured, Police, Hospital, Students falling down from building 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia