SWISS-TOWER 24/07/2023

Farewell | 'സാർ പോണ്ട'; സ്ഥലം മാറിപ്പോകുന്ന അധ്യാപകനെ പൊതിഞ്ഞ് വിതുമ്പിക്കരഞ്ഞ് കുട്ടികൾ; ആശ്വസിപ്പിക്കാൻ പാടുപെട്ട് കുഞ്ഞബ്ദുല്ല മാസ്റ്ററും; സ്‌കൂളിൽ വികാരനിർഭരമായ നിമിഷങ്ങൾ; വീഡിയോ വൈറൽ

 


കോഴിക്കോട്: (www.kvartha.com) സ്ഥലം മാറിപ്പോകുന്ന അധ്യാപകനെ പൊതിഞ്ഞ് വിതുമ്പിക്കരഞ്ഞ് കുട്ടികൾ. കല്ലാച്ചി ഗവ. യുപി സ്കൂൾ കഴിഞ്ഞദിവസം സാക്ഷിയായത് വികാരനിർഭരമായ നിമിഷങ്ങൾക്ക്. എല്ലാ കുട്ടിക്കരുന്നുകളുടെയും ആവശ്യം സാർ പോവേണ്ടെന്നായിരുന്നു. കുട്ടികളുടെ സ്നേഹവായ്പ്പിന് മുന്നിൽ അധ്യാപകന്റെ കണ്ണിൽ നിന്നും കണ്ണീരൊഴുകി. കുട്ടികളെ ആശ്വസിപ്പിക്കാൻ അദ്ദേഹം പാടുപെട്ടു.

Farewell | 'സാർ പോണ്ട'; സ്ഥലം മാറിപ്പോകുന്ന അധ്യാപകനെ പൊതിഞ്ഞ് വിതുമ്പിക്കരഞ്ഞ് കുട്ടികൾ; ആശ്വസിപ്പിക്കാൻ പാടുപെട്ട് കുഞ്ഞബ്ദുല്ല മാസ്റ്ററും; സ്‌കൂളിൽ വികാരനിർഭരമായ നിമിഷങ്ങൾ; വീഡിയോ വൈറൽ

കല്ലാച്ചി ഗവ. യുപി സ്കൂളിൽ നിന്ന് വീട്ടിനടുത്തുള്ള അരിമ്പോൽ ഗവ. യു പി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന വേളം കാക്കുനി സ്വദേശി പി കെ കുഞ്ഞബ്ദുല്ല മാസ്റ്ററെയാണ് കുട്ടികൾ പൊതിഞ്ഞത്. നാളെ വരാമെന്ന് ഉറപ്പ് നല്‍കി കുട്ടികളെ സമാധാനിപ്പിക്കുകയായിരുന്നു ഇദ്ദേഹം. വികാര നിർഭരമായ നിമിഷങ്ങൾ സ്‌കൂളിലെ സഹ അധ്യാപകരെയും കണ്ണീരണിയിച്ചു. ഈ സ്നേഹ പ്രകടനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.

കുട്ടികളും കുഞ്ഞബ്ദുല്ല മാസ്റ്ററും തമ്മിൽ മികച്ച ആത്മ ബന്ധമാണ് ഉണ്ടായിരുന്നതെന്നും കുട്ടികളെ അത്രമേൽ സ്നേഹിക്കുന്ന മാതൃകാ അധ്യാപകനാണ് ഇദ്ദേഹമെന്നും രക്ഷിതാക്കൾ പറയുന്നു. നേരത്തെ നരിപ്പറ്റ എംഎൽപി സ്കൂളിലും പിന്നീട് വയനാട് മല്ലിശേരി ഗവ. എൽപി സ്കൂളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് കുഞ്ഞബ്ദുല്ല മാസ്റ്റർ. ഏഴുവർഷമായി കല്ലാച്ചി ഗവ യുപി സ്കുളിൽ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ആദിവാസി ഊരുകളിൽ പോയി കുട്ടികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുവന്ന അദ്ദേഹത്തെ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. സ്‌കൂളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഗ്രാമപഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ എം സി സുബൈർ ഉപഹാരം കൈമാറി.

Keywords: News, Kerala, Kozhikode, Farewell, Kallachi, Viral Video, School, Teacher, Social Media, Students cry at teacher’s farewell.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia