Students clash | കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ്: മാടായി കോളജില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
Oct 21, 2022, 20:43 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാടായി കോളജില്‍ സംഘര്‍ഷം. രണ്ട് എസ്എഫ്‌ഐ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക തള്ളിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വരണാധികാരികളായ അധ്യാപകര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധമാരംഭിച്ചത്. ഇതിനെ എതിര്‍ത്ത് കെ എസ് യു പ്രവര്‍ത്തകര്‍ രംഗത്തുവന്നതോടെ കോളജിലെ സ്ഥിതി സംഘര്‍ഷാത്മകമായി. പ്രവര്‍ത്തകര്‍ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ സ്ഥലത്തുണ്ടായിരുന്ന പഴയങ്ങാടി പൊലീസ് സ്ഥിതി ശാന്തമാക്കി.
സംഭവത്തില്‍ കോളജ് പ്രിന്‍സിപലിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. വരണാധികാരികളായ അധ്യാപകരെ മുറിയില്‍ പൂട്ടിയിട്ടെന്നാണ് കേസ്. സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ നേതാക്കള്‍ ഉള്‍പെടെ 20 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. റിടേണിങ് ഓഫീസര്‍ വീണ മതുമ്മലിന്റെ പരാതിയില്‍ എസ്എഫ്‌ഐ ജില്ലാ സെക്രടറി വൈഷ്ണവ്, ആദര്‍ശ്, അര്‍ജുന്‍ തുടങ്ങി 20 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
നേരത്തെ കണ്ണൂര്‍ സര്‍വകലാശാല യുനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തോട്ടട എസ്എന്‍ കോളേജില്‍ വ്യാപകമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. എസ്എന്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായ ജനറല്‍ സെക്രടറിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. പ്രകോപിതരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നോമിനേഷന്‍ പത്രിക വലിച്ചു കീറുകയും വരണാധികാരികളായ അധ്യാപകരെ മുറിയില്‍ പൂട്ടിയെന്നുമാണ് പരാതി. ഇതിനെതിരെ രംഗത്തുവന്ന കെ എസ് യു പ്രവര്‍ത്തകരുമായി ഏറ്റുമുട്ടലുണ്ടായി.
എസ് എന്‍ കോളജില്‍ നാമനിര്‍ദേശ പത്രികകള്‍ വലിച്ചുകീറിയ എസ്എഫ്ഐ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എബിവിപി സംസ്ഥാന സെക്രടറി എന്‍സിടി ശ്രീഹരി പറഞ്ഞു. സ്വന്തം നാമനിര്‍ദേശപത്രിക തള്ളിപ്പോയതിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റ് വിദ്യാര്‍ത്ഥികളെ കൂടി ബലിയാടാക്കുകയാണ് എസ്എഫ്ഐ. കൊടിയില്‍ എഴുതിവെച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും എന്താണെന്ന് അറിയില്ലെങ്കില്‍ മനസിലാക്കുന്നത് നല്ലതായിരിക്കുമെന്ന് ശ്രീഹരി പറഞ്ഞു.
കേരളത്തിലെ കലാലയങ്ങളെ ഏകാധിപത്യ കോട്ടകളാക്കി മാറ്റുവാനാണ് എസ്എഫ്ഐ ശ്രമം. അതിന് കൂട്ട് നില്‍ക്കുകയാണ് അധ്യാപകരും. എസ്എന്‍ കോളജിലെ തോല്‍വി മുന്നില്‍ കണ്ട് തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാനാണ് എസ്എഫ്ഐ ശ്രമിക്കുന്നത്. കോളജ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒത്താശ ചെയ്ത അധ്യാപകരുള്‍പ്പടെയുള്ളവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം. പുറത്തുനിന്നെത്തിയ എസ്എഫ്ഐ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ പ്രിന്‍സിപല്‍ നിയമനടപടി എടുക്കണം. ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ് എസ്എന്‍ കോളജില്‍ നടന്നിരിക്കുന്നത്. കോവിഡിനുശേഷം ഉണര്‍ന്ന ക്യാംപസുകളിലെ സമാധാനാന്തരീക്ഷം തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കാനാണ് എസ്എഫ്ഐ ശ്രമം. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി അണിനിരന്ന് ചെറുത്തുതോല്‍പ്പിക്കണമെന്ന് ശ്രീഹരി ആവശ്യപ്പെട്ടു.

Keywords: Latest-News, Kerala, Kannur, Assault, Top-Headlines, Clash, Complaint, College, University, Election, SFI, Political-News, Politics, Students clash on college campus.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.