Injured | ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപികമാര്‍ക്കും പരുക്കേറ്റു

 


പാലക്കാട്: (www.kvartha.com) ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപികമാര്‍ക്കും പരുക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെയും ഒരു അധ്യാപികയുടെയും പരുക്ക് ഗുരുതരമാണ്. കാവശേരി പി സി എല്‍ പി സ്‌കൂളിലാണ് അപകടം.

പരിപാടിക്ക് ശേഷം ലഹരിയുടെ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് അത് കത്തിക്കുന്നതിനിടയില്‍ തീ പടര്‍ന്ന് അതിലൊരു കുപ്പി പൊട്ടിത്തെറിച്ചായിരുന്നു അപകടം. മണ്ണെണ്ണ ഒഴിച്ചായിരുന്നു കത്തിച്ചിരുന്നത്. ഹെഡ് മാസ്റ്ററായ സജി മോള്‍ മാത്യു, അധ്യാപികയായ സാജിത എന്നിവര്‍ക്കും രണ്ട് കുട്ടികള്‍ക്കുമാണ് പരുക്കേറ്റത്.

Injured | ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപികമാര്‍ക്കും പരുക്കേറ്റു

പരുക്കേറ്റവരെ തൃശൂര്‍ മെഡികല്‍ കോളജിലും, പാലക്കാട് ജില്ലാ ആശുപത്രിയിലും,ആലത്തൂര്‍ താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: Students and teachers were injured after bottle exploded during anti-drug program, Palakkad, News, Drugs, Injured, Hospital, Teacher, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia