Test Report | ആശ്വാസം: തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ മെഡികല്‍ വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരണം

 


തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞ ദിവസം മെഡികല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച മെഡികല്‍ വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു വിദ്യാര്‍ഥി. തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തോന്നയ്ക്കലില്‍ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു ഇത്.

അതേസമയം, നിലവില്‍ നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ മൂന്നുപേരാണ് ചികിത്സയിലുള്ളത്. 789 പേരാണ് നിലവില്‍ സമ്പര്‍ക പട്ടികയിലുള്ളത്. 77 പേര്‍ അതീവ ജാഗ്രതാ സമ്പര്‍ക പട്ടികയിലാണ്. ഇവര്‍ വീടുകളില്‍ ഐസലേഷനിലാണ്. 157 ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക പട്ടികയിലുണ്ട്. ഇതില്‍ 13 പേര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുന്നു.

കേന്ദ്രസംഘത്തിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച (14.09.2023) കുറ്റ്യാടിയിലും ആയഞ്ചേരിയിലും വവ്വാല്‍ സര്‍വേകളും വിദഗ്ധ അന്വേഷണവും തുടങ്ങും. കോഴിക്കോട് ജില്ലയില്‍ അടുത്ത 10 ദിവസം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതുപരിപാടികളും താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ എ ഗീത ഉത്തരവിട്ടു. കോഴിക്കോട്ട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നിര്‍ദേശം.

വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ പൊതുജന പങ്കാളിത്തം പരമാവധി കുറയ്ക്കണം. പ്രോടോകോള്‍ അനുസരിച്ച് ചുരുങ്ങിയ ആളുകളെ ഉള്‍പെടുത്തി ഇത്തരം പരിപാടികള്‍ നടത്തണം. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, തുടങ്ങിയ മറ്റു പരിപാടികള്‍ എന്നിവയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്തണമെന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

Test Report | ആശ്വാസം: തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞ മെഡികല്‍ വിദ്യാര്‍ഥിക്ക് നിപയില്ലെന്ന് സ്ഥിരീകരണം


Keywords: News, Kerala, Kerala-News, Health, Health-News, Nipah-Virus, Student, Observation, Trivandrum, Medical College, Nipah Virus, Treatment, Student who was in observation in Trivandrum Medical College did not have Nipah Virus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia