Accident | മലപ്പുറത്ത് സൈകിളുമായി സ്‌കൂള്‍ ബസിനടിയില്‍പെട്ട വിദ്യാര്‍ഥി അത്ഭുതരകരമായി രക്ഷപെട്ടു; തോളെല്ലിന് പൊട്ടലുണ്ട്, മുഖത്ത് ഉള്‍പെടെ പരുക്കേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നിലമ്പൂര്‍: (www.kvartha.com) മലപ്പുറം കരുളായിയില്‍ സൈകിളുമായി സ്‌കൂള്‍ ബസിനടിയില്‍പെട്ട വിദ്യാര്‍ഥി അത്ഭുതരകരമായി രക്ഷപെട്ടു. കരുളായി കിണറ്റങ്ങല്‍ ടൗണില്‍ ബുധനാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സൈകിളില്‍ വന്ന വിദ്യാര്‍ഥി നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂള്‍ ബസിന്റെ അടിയില്‍ പെടുകയായിരുന്നു.

സൈകിള്‍ ബസിലിടിച്ചതിന് പിന്നാലെ വിദ്യാര്‍ഥി പൂര്‍ണമായും അടിയിലായെങ്കിലും നിസാര പരുക്കുകളോടെ രക്ഷപെട്ടു. കോഴിക്കോട് മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയുടെ തോളെല്ലിന് പൊട്ടലുണ്ട്. മുഖത്ത് ഉള്‍പെടെ പരുക്കേറ്റു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കരുളായി കെഎം ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥി ഭൂമികം കൊട്ടുപറ്റ ആദിത്യനാണ് (15) അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. പരേതനായ വികെ രതീഷ് ബാബുവിന്റെയും രജനിയുടെയും മകനാണ്. സ്‌കൂള്‍ വിട്ടുവന്ന ശേഷം വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി കരുളായിലെ കടയിലേക്ക് വന്നതായിരുന്നു.

Aster mims 04/11/2022
Accident | മലപ്പുറത്ത് സൈകിളുമായി സ്‌കൂള്‍ ബസിനടിയില്‍പെട്ട വിദ്യാര്‍ഥി അത്ഭുതരകരമായി രക്ഷപെട്ടു; തോളെല്ലിന് പൊട്ടലുണ്ട്, മുഖത്ത് ഉള്‍പെടെ പരുക്കേറ്റു

ഇതിനിടെ പാലാങ്കര ഭാഗത്തുനിന്നു വരുമ്പോള്‍ ഇറക്കത്തില്‍വച്ച് സൈകിളിന്റെ ബ്രേക് നഷ്ടമായതാണ് അപകടത്തിന് കാരണമായത്. ഇതോടെ ഇടത്തേക്ക് തിരിയുന്നതിനു പകരം സൈകിള്‍ നേരെ പോയി കരുളായി ഭാഗത്തുനിന്ന് വന്ന സ്‌കൂള്‍ ബസില്‍ ഇടിക്കുകയായിരുന്നു. സൈകിളിനു മുകളിലൂടെ ബസ് കയറിയെങ്കിലും കുട്ടി പരുക്കുകളുമായി രക്ഷപെട്ടു. ബസിന്റെ ടയര്‍ കയറി സൈകിള്‍ തകര്‍ന്നു. അപകടത്തില്‍ ബസിന്റെ അടിയിലേക്ക് തെറിച്ചുവീണതാണ് കുട്ടിക്ക് തുണയായത്. അപകടത്തില്‍പെട്ട ബസ് ഉടന്‍തന്നെ നിര്‍ത്തിയതും രക്ഷയായി.

അപകടത്തിന് തൊട്ടുപിന്നാലെ ഓടിക്കൂടിയ പ്രദേശവാസികളാണ് ബസിനടിയില്‍നിന്ന് വിദ്യാര്‍ഥിയെ പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

Keywords: Student who hit by school bus with bicycle in Malappuram miraculous escape, Malappuram, News, Student Rescued, Accident, Cycle, Injury, Hospital, Medical College, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia