വിദ്യാര്‍ത്ഥിനി കത്തയച്ചു; ബേക്കല്‍ കോട്ടയില്‍ ശൗചാലയം പണിയാന്‍ പ്രധാനമന്ത്രി ഇടപെട്ടു

 


കാസര്‍കോട്: (www.kvartha.com 31.05.2017) ബേക്കല്‍ കോട്ട സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ശൗചാലയമില്ലാത്തതിനെ തുടര്‍ന്ന് വിഷമിച്ച വിദ്യാര്‍ത്ഥിനി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചതിനെ തുടര്‍ന്ന് ഒരുമാസത്തിനകം കോട്ടയ്ക്കകത്ത് ശൗചാലയം പണിയാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയും മുളിയാര്‍ എസ് എസ് ക്ഷേത്രത്തിന് സമീപം താമസക്കാരിയുമായ കാവ്യ ഉണ്ണി എം നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രി അടിയന്തിര നിര്‍ദേശം നല്‍കിയത്.

വിദ്യാര്‍ത്ഥിനി കത്തയച്ചു; ബേക്കല്‍ കോട്ടയില്‍ ശൗചാലയം പണിയാന്‍ പ്രധാനമന്ത്രി ഇടപെട്ടു

ഇക്കഴിഞ്ഞ ഏപ്രില്‍ 30 നാണ് കാവ്യ കുടുംബത്തോടൊപ്പം ബേക്കല്‍ കോട്ട സന്ദര്‍ശിക്കാന്‍ പോയത്. ആറ് ഏക്കറോളം വരുന്ന കോട്ട സന്ദര്‍ശിക്കുന്നവര്‍ക്ക് ശൗചാലയമില്ലെന്നറിഞ്ഞതോടെയാണ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചത്. ശൗചാലയം അന്വേഷിച്ച് ജീവനക്കാരെ സമീപിച്ചപ്പോള്‍ അവര്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയായിരുന്നു. ബേക്കല്‍ കോട്ടയില്‍ പ്രവേശിക്കണമെങ്കില്‍ 15 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും കോട്ടയ്ക്കകത്തില്ല.

വീട്ടിലെത്തിയതോടെയാണ് ഈ പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണണമെന്ന് കാവ്യയ്ക്ക് ബോധമുണ്ടായത്. ഇതോടെ നരേന്ദ്ര മോഡി എന്ന ആപ്ലിക്കേഷനിലൂടെ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന വിവരം അറിയിച്ചുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ വകുപ്പില്‍ നിന്ന് കാവ്യക്ക് രേഖാ മൂലം അറിയിപ്പ് ലഭിച്ചത്. തൃശൂര്‍ ആസ്ഥാനമായ ആര്‍ക്കിയോളജിക്കല്‍ വകുപ്പിനാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദേശം നല്‍കിയത്.

ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് കാവ്യ വിജയിച്ചത്. നേരത്തെ 10 -ാം ക്ലാസിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ബോവിക്കാനത്തെ പിക്കപ്പ് ലോറി ഡ്രൈവറായ ഉണ്ണികൃഷ്ണന്‍ - ജയശ്രീ ദമ്പതികളുടെ മകളാണ് കാവ്യ. സഹോദരന്‍ രാഹുല്‍ ഉണ്ണി എം ബോവിക്കാനം സ്‌കൂളില്‍ 10 -ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Also Read:
മൊഗ്രാല്‍ ടി വി എസ് റോഡിലെ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കുന്നത് മേല്‍പ്പോട്ടേയ്ക്ക്

Keywords:  Student sent letter to PM regarding toliet at Beckalkotta, Prime minister office replies, Kasaragod, News, Student, Office, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia