Missing | അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം
● വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
● ഒരാളെ കണ്ടെത്തി
തിരുവനന്തപുരം: (KVARTHA) അഞ്ചുതെങ്ങ് വലിയപള്ളിക്ക് സമീപം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അഞ്ചംഗ സംഘത്തിലെ രണ്ട് കുട്ടികളെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു കുട്ടിയെ കണ്ടെത്തി.
അഞ്ചുതെങ്ങ് സ്വദേശികളായ ആഷ്ലി ജോസ്(12 ), ജിയോ തോമസ്(10) എന്നിവരെയാണ് കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അഞ്ച് മണിയോടെ ജിയോ തോമസിനെ കണ്ടെത്തി. ഉടന്‍ തന്നെ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആഷ്ലി ജോസിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
സേക്രട് ഹാര്‍ട്ട് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആഷ്‌ലി ജോസ്. അഞ്ചുതെങ്ങ് പൊലീസ്, കോസ്റ്റല്‍ പൊലീസ്, ഫയര്‍ഫോഴ്സ് തുടങ്ങിയവരുടെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
#MissingChildren #RescueOpperartion #Anchuthenghu #Police #FireForce