സ്‌കൂളിലേക്ക് പോവുകയായിരുന്ന മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി വെട്ടിക്കൊന്നു; പ്രതി പിടിയില്‍
Jul 9, 2015, 11:10 IST
കാസര്‍കോട് : (www.kvartha.com 08/07/2015) പെരിയ കല്യോട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ എട്ട് വയസ്സുകാരനെ ക്രൂരമായി വെട്ടിക്കൊന്നു. പ്രതിയെ പോലീസ് പിടികൂടി. പെരിയ കല്യോട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദാണ് (എട്ട്) മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9.15 മണിയോടെ മൂന്ന് സഹപാഠികളോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ പിറകിലൂടെയെത്തിയ വിജയന്‍ എന്നയാളാണ് മറ്റു കുട്ടികളെ ഭയപ്പെടുത്തി ഓടിച്ചശേഷം വലിയ കത്തികൊണ്ട് വെട്ടിക്കൊന്നത്.
വെട്ടേറ്റ് കുട്ടിയുടെ പിറകുഭാഗം പിളര്‍ന്നു പോയി. സംഭവസ്ഥലത്തുവെച്ചുതന്നെ കുട്ടിമരിച്ചു. സ്‌കൂളിന്
800 മീറ്റര്‍ അകലെവെച്ചാണ് സംഭവം. പെരിയ കല്യോട്ട് മസ്ജിദിന് സമീപത്തെ ഓട്ടോ ഡ്രൈവറായ അബ്ബാസ് - ആഇശ ദമ്പതികളുടെ മകനാണ് മരിച്ച ഫഹദ്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് സംഭവസ്ഥലത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു. കൊലയ്ക്കുപയോഗിച്ച വലിയ കത്തിയും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്.
Also Read: പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു
Keywords: Kasaragod, Police, Arrest, Student, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.