Wildlife Attack | പള്ളിയിൽ പോകുന്നതിനിടെ വിദ്യാർഥിയെ മുള്ളൻപന്നി കുത്തിപ്പരുക്കേൽപ്പിച്ചു


● രാവിലെ പിതാവിനോടൊപ്പം പോകുമ്പോഴാണ് അപകടം.
● മുള്ളൻ പന്നി റോഡിന് കുറുകെ ചാടിയാണ് അപകടം ഉണ്ടാക്കിയത്.
● വിദ്യാർത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ: (KVARTHA) കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി തസ്മീറ മൻസിലിൽ മുഹമ്മദ് ഷാദിലിനാണ് (16) പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പിതാവ് താജുദീനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ പോകവേ മുള്ളൻ പന്നി റോഡിന് കുറുകെ ചാടുകയായിരുന്നു.
മുള്ള് കയറി സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്നതിൽ നാട്ടുകാർ ആശങ്കയിലാണ്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് പതിവായതോടെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാത്ത അവസ്ഥയാണ്.
അധികൃതർ അടിയന്തരമായി ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വനം വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A student was injured in a wild boar attack while heading to the mosque with his father in Kannur. Authorities urged immediate action to control wildlife attacks.
#WildlifeAttack #Kannur #StudentInjury #BoarAttack #WildlifeSafety #KannurNews