SWISS-TOWER 24/07/2023

വാതിലില്‍ കെട്ടിയ കയറ് കഴുത്തില്‍ കുരുങ്ങി ബസില്‍നിന്ന് തെറിച്ച് വീണ വിദ്യാര്‍ത്ഥിക്ക് പരുക്ക്; തലയിടിച്ച് വീണിട്ടും കെ എസ് ആര്‍ ടി സി ബസ് നിര്‍ത്താതെ പോയി, ബോധം നഷ്ടപ്പെട്ട കുട്ടിയെ സമീപസ്ഥാപനങ്ങളിലുള്ളവര്‍ ആശുപത്രിയിലെത്തിച്ചു

 


ADVERTISEMENT

പത്തനാപുരം: (www.kvartha.com 26.11.2019) കെഎസ്ആര്‍ടിസി ബസിന്റെ വാതിലില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി തെറിച്ചുവീണ വിദ്യാര്‍ത്ഥിക്ക് പരിക്ക്. തലയിടിച്ചുവീണ് കുട്ടി അബോധവസ്ഥയിലായിട്ടും സംഭവശേഷം ബസ് നിര്‍ത്താതെ പോയി.
കലഞ്ഞൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നസീഫാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8.40ന് സ്‌കൂളിലേക്ക് വരവെ ആശുപത്രി ജംക്ഷനിലാണ് സംഭവം.

പത്തനാപുരം-പൂങ്കുളഞ്ഞി പോകുന്ന ബസ് അധികൃതരില്‍ നിന്നുമാണ് വികാരശൂന്യമായ പെരുമാറ്റമുണ്ടായത്. തേവലക്കര പടിഞ്ഞാറെക്കരയില്‍ അബ്ബാസിന്റെ മകനാണ് മുഹമ്മദ് നസീഫ്(16).

ബസില്‍ നിന്നും ഇറങ്ങവെ വാതിലില്‍ കെട്ടിയ വള്ളിയില്‍ കഴുത്ത് കുരുങ്ങിയ നസീഫ് പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. റോഡില്‍ പാകിയ ഇന്റര്‍ലോക്ക് ടൈലില്‍ തലയിടിച്ച് വീണതോടെ ബോധം നഷ്ടമായി. ബസ് പോയ ശേഷം വിദ്യാര്‍ഥി റോഡില്‍ കിടക്കുന്നത് കണ്ട സമീപത്തെ സ്ഥാപനങ്ങളിലുള്ളവരാണ് ആശുപത്രിയിലെത്തിച്ചത്.

വാതിലില്‍ കെട്ടിയ കയറ് കഴുത്തില്‍ കുരുങ്ങി ബസില്‍നിന്ന് തെറിച്ച് വീണ വിദ്യാര്‍ത്ഥിക്ക് പരുക്ക്; തലയിടിച്ച് വീണിട്ടും കെ എസ് ആര്‍ ടി സി ബസ് നിര്‍ത്താതെ പോയി, ബോധം നഷ്ടപ്പെട്ട കുട്ടിയെ സമീപസ്ഥാപനങ്ങളിലുള്ളവര്‍ ആശുപത്രിയിലെത്തിച്ചു

പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥി അപകടനില തരണം ചെയ്‌തെങ്കിലും നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

നിര്‍ത്താതെ പോയ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നപ്രതിഷേധം ശക്തമാണ്. എന്നാല്‍ ബസില്‍നിന്നു വിദ്യാര്‍ഥി തെറിച്ചു വീണ സംഭവം അറിയില്ലെന്നാണു കെഎസ്ആര്‍ടിസി അധികൃതരുടെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Pathanapuram, KSRTC, Bus, Student, Injured, Accident, hospital, Student Injured After Fall From Bus
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia